കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: അപകടങ്ങള്‍ വര്‍ദ്ധിച്ചു; റമദാന്റെ ആദ്യ ദിനത്തില്‍ 250 അപകടങ്ങള്‍

  • By Jisha
Google Oneindia Malayalam News

ദുബായ്: റമദാന്റെ ആദ്യദിനമായ തിങ്കളാഴ്ച ദുബായിലെ റോഡകപടങ്ങളില്‍ വന്‍ വര്‍ദ്ധനവ്. 250 റോഡകപകടങ്ങളാണ് ദുബായില്‍ അതേ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ദുബായ് പൊലീസിന്റെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിന്് 2,419 എമര്‍ജന്‍സി ഫോണ്‍കോളുകള്‍ ലഭിച്ചുവെന്ന് ദുബായ് പോലീസ് അറിയിച്ചു. 2.30 നും 7.30 നും ഇടയിലാണ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ ലെഫ്. കേണല്‍ ഖസ്രാജ് മജീദ് അല്‍ ഖസ്രാജി പറഞ്ഞു.

മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്നും മറ്റ് വാഹനങ്ങളില്‍ നിന്ന് നിശ്ചിത അകലം പാലിച്ച് വാഹനമോടിക്കണമെന്നും ഖസ്രാജി നിര്‍ദ്ദേശിക്കുന്നു. റമദാന്‍ മാസത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ദുബായ് നിവാസികളോട് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. അടിയന്തരമല്ലാത്ത ഫോണ്‍കോളുകള്‍ പോലീസിന്റെ സമയം നഷ്ടപ്പെടുത്തുമെന്നും അതിനാല്‍ 999 എന്ന നമ്പറിലേക്ക് അനാവശ്യമായി വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

accident2

ഗതാഗതനിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഖസ്രാജി ഇന്‍ര്‍സെക്ഷനുകള്‍ക്ക് സമീപത്തെത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും സീബ്രാ ലൈനുകള്‍ അടയാളപ്പെടുത്തിയിട്ടില്ലാത്ത ഇടങ്ങളില്‍ വച്ച് കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ച് കടക്കരുതെന്നും ഖസ്രാജ് ജനങ്ങളോട് ആവശ്യപ്പെടുന്നു. ട്രാഫിക് സിഗ്നലില്ലാത്ത ഭാഗത്തുവച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ ചൊവ്വാഴ്ച ഒരു സ്ത്രീ വാഹനമിടിച്ച് മരിച്ചിരുന്നു. റമദാന്‍ മാസത്തില്‍ ഡ്രൈവര്‍മാര്‍ ക്ഷമ ശീലിക്കണമെന്നും കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ ഡൈവര്‍മാരോട് ആവശ്യപ്പെടുന്നു.

English summary
250 traffic accidents on first day of Ramadan in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X