ഷാര്‍ജ: 29 കാരന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി !
ഷാര്‍ജ: ഷാര്‍ജയില്‍ 29 കാരന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. അല്‍ മമ്‌നാസ് ഏരിയയിലാണ് സംഭവം. കൊലനടത്തി പത്തു ദിവസത്തിനു ശേഷം യുവാവ് താമസിച്ച അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് നിന്നാണ് അഴുകിയ നിലയിലുള്ള 50 കാരിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. കടുത്ത മാനസിക രോഗിയായ ഇയാള്‍ ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കഴുത്തറുക്കുകയായിരുന്നു. അമ്മയ്ക്ക് ദുര്‍മന്ത്രവാദമുണ്ടെന്ന് ഒരു ബന്ധു അറിയിച്ചതിനെ തുടര്‍ന്നാണ് കൊലനടത്തിയതെന്നാണ് ഇയാള്‍ പറയുന്നത്. ദുര്‍മന്ത്രവാദം നടത്തിയെന്നതിന്റെ തെളിവുകള്‍ തനിക്കു ലഭിച്ചിരുന്നുവെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.

യുവാവിനെ ചികിത്സയ്ക്കായി ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .യുവതിയെ ദിവസങ്ങളോളം പുറത്തു കാണാത്തതിനാല്‍ അയല്‍ക്കാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.












Click it and Unblock the Notifications