Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി; പൊലീസുകാര്‍ പെണ്‍വാണിഭം നടത്തി

അബുദാബി: പെണ്‍വാണിഭം നടത്തിയതിന് മൂന്ന് പൊലീസുകാര്‍ അറസ്റ്റിലായി.മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് ഒരു വേശ്യാലയം തന്നെ നടത്തുകയായിരുന്നു. പലര്‍ക്കും പണം നല്‍കിയും കൈക്കൂലിയായി സ്ത്രീകളെ ആവശ്യപ്പെട്ടുമാണ് ഇവര്‍ വേശ്യാലയം നടത്തിയത്.

അനാശാസ്യത്തിനും മറ്റും അറസ്റ്റിലാകുന്ന സ്ത്രീകളെ കേസില്‍ നിന്ന് രക്ഷിയ്ക്കാമെന്ന് പറഞ്ഞ് തങ്ങളോടൊപ്പം ചേര്‍ക്കുന്നതും ഇവരുടെ പതിവായിരുന്നു. വളരെ നാളുകളായി.

Crime

ഒരു ഏഷ്യക്കാരനോടൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ 25,000 ദിര്‍ഹം നല്‍കി വാങ്ങാന്‍ സംഘത്തിലൊരു പൊലീസുകാരന്‍ തയ്യാറായിരുന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇത് മാത്രമല്ല സ്ത്രീയെ കൈമാറാന്‍ തയ്യാറായാല്‍ അയാളുടെ പേരിലുള്ള കേസുകള്‍ ഒഴിവാക്കി നല്‍കാമെന്നും പൊലീസുകാരന്‍ വാഗ്ദാനം ചെയ്തിരുന്നു.

പൊലീസുകാര്‍ ലൈംഗികവൃത്തിയ്ക്ക് സ്ത്രീകളെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തിരുന്നതായി പറയുന്നു. പൊലീസുകാരില്‍ നിന്നും പണം പറ്റുകയും സ്ത്രീളെ എത്തിച്ച് കൊടുക്കുകയും ചെയ്ത അഞ്ച് ഏഷ്യക്കാര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അധികൃതരെ കബളിപ്പിച്ച് അതീവ രഹസ്യമായി ഇവര്‍ വേശ്യാലയം നടത്തിയിരുന്നെന്ന വാര്‍ത്ത മറ്റ് പൊലീസുകാരില്‍ ഞെട്ടലുണ്ടാക്കിയിരിയ്ക്കുകയാണ്. അല്‍ബയാന്‍ പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പൊലീസുകാരുടെ പേര് വിവരം ലഭ്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+