സൗദി: വീടിന് തീ പിടിച്ച് പിഞ്ച് കുഞ്ഞുങ്ങള്‍ വെന്ത് മരിച്ചു
റിയാദ്: സൗദിയില്‍ വീടിന് തീപിടിച്ച് പിഞ്ചു കുട്ടികള്‍ വെന്ത് മരിച്ചു. ഖത്തീഫിലാണ് സംഭവം. നാലും ആറും വയസുള്ള രണ്ട് ആണ്‍കുട്ടികളും ഇവരുടെ സഹോദരിയായ രണ്ടു വയസുകാരിയുമാണ് വെന്ത് മരിച്ചത്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മക്കയിലാണ് കുട്ടികളുടെ പിതാവ്.
ഖത്തീഫിലെ വീട്ടിനുള്ളിലാണ് പിഞ്ച് കുട്ടികള്‍ വെന്ത് മരിച്ചത്. അപകടം നടക്കുമ്പോള്‍ കുട്ടികള്‍ മാത്രമേ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ ്‌ലഭിയ്ക്കുന്ന സൂചന. ഹജ്ജ് കര്‍മ്മങ്ങളുടെ ഭാഗമായി ഇവരുടെ പിതാവ് മക്കയിലായിരുന്നു.

ഷാര്‍ഖ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തിന്റെ കാരണത്തെപ്പറ്റി സൂചന ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ കുട്ടികള്‍ സ്വന്തം വീട്ടില്‍ തന്നെ ആയിരുന്നോ ഇവരുടെ മാതാവ് എവിടെയാണ് എന്നതിനെപ്പറ്റിയൊന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.












Click it and Unblock the Notifications