സൗദിയില്‍ നീന്തല്‍ കുളത്തില്‍ വീണ് മലയാളികളായ സഹോദരങ്ങളടക്കം മുന്നു കുട്ടികള്‍ മരിച്ചു!!!
ദമ്മാം: മലയാളികളായ സഹോദരങ്ങളടക്കം മൂന്നു കുട്ടികള്‍ ദമ്മാമില്‍ താമസ കേന്ദ്രത്തില്‍ നീന്തല്‍ കുളത്തില്‍ വീണു മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസ് ബഷീര്‍ സൗമി ദമ്പതികളുടെ മക്കളായ സഫ്വാന്‍ (6 വയസ്സ്) സൗഫാന്‍ (4 വയസ്സ്) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവരുടെ സഹ താമസക്കാരനായ ഗുജറാത്തില്‍ നിന്നുള്ള ഒരു കുട്ടിയും അപകടത്തില്‍ മരിച്ചു.
ദമ്മാമിലെ ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുള്ള താമസകേന്ദ്രത്തിലാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ഉപയോഗ ശൂന്യമായ നീന്തല്‍ കുളത്തില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം നിറഞ്ഞിരുന്നു. നീന്തല്‍ കുളത്തിന്നരികില്‍ നിന്നും കളിക്കുകയായിരുന്ന കുട്ടികളില്‍ സൗഫാന്‍ എന്ന കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

സൗഫാനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് കുട്ടികളും വെള്ളത്തില്‍ വീണത്. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികളുടെ ബഹളം കേട്ട് മുതിര്‍ന്നവര്‍ എത്തി ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ദമ്മാം ബേസിക് കെമിക്കല്‍ ഇന്‍ഡസ്ട്രീസിലെ ഉദ്യോഗസ്ഥനാണ് പിതാവ് നവാസ്.












Click it and Unblock the Notifications