യെമന്‍ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
സൗദി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ യെമന്‍ സേനയുടെ നേത്രത്വത്തില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ രണ്ടു ഇന്ത്യക്കാര്‍ ഉല്‍പ്പെടെ മൂന്നുപേര്‍ മരണപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ എംബസി ജനറല്‍ ബി.എസ്സ് മുബാറഖാണ് അപകട വിവരം സ്ഥിരീകരിച്ചത്. സൗദി അതിര്‍ത്തി പ്രദേശമായ നജ്രാനിലാണ് ആക്രമണം നടന്നത്.
മരിച്ചവരില്‍ രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളും ഒരാള്‍ സൗദി പൗരനുമാണ്. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് മിസൈല്‍ വന്ന് പതിക്കുകയായിരുന്നു. സമാധാന ചര്‍ച്ചകളെയും വെടിനിര്‍ത്തല്‍ കരാറും ലംഘിച്ചു കൊണ്ട് യെമന്‍ നടത്തിയ ആക്രമണത്തില്‍ വ്യാപകമായ പ്രതിഷേധം അരങ്ങേറുകയാണ്.

മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ രാജ്യ വ്യാപകമായി നടക്കുന്നതിനിടയില്‍ നടന്ന മിസൈല്‍ ആക്രമണം മിക്ക ഗള്‍ഫ് രാജ്യങ്ങളെയും വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications