Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാന്‍; തട്ടിക്കൊണ്ട് പോയ മലയാളിയെ മോചിപ്പിച്ചു

Haneefa
മസ്‌ക്കറ്റ്: ഒമാനില്‍ പാക് സംഘം തട്ടിക്കൊണ്ട് പോയ മലയാളിയെ മോചിപ്പിച്ചു. പാലക്കാട് സ്വദേശിയായ മുഹമ്മദ് ഹനീഫയെയാണ് നാലംഗ പാക് സംഘം തട്ടിക്കൊണ്ട് പോയത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹനീഫയെ മോചിപ്പിയ്ക്കുന്നത്.

സെപ്റ്റംബര്‍ പതിനെട്ടിനാണ് പാലക്കാട് കണ്ണന്പ്ര സ്വദേശിയായ മുഹമ്മദ് ഹനീഫയെ പാക് സംഘം തട്ടിക്കൊണ്ട് പോകുന്നത്. ബുധനാഴ്ച മുതല്‍ തിങ്കളാഴ്ച വരെയാണ് മുപ്പത് കാരനായ ഹനീഫയെ തടവില്‍ പാര്‍പ്പിച്ചത്. തട്ടിക്കൊണ്ട് പോയ ശേഷം നാട്ടിലുള്ള ബന്ധുക്കളോട് മോചന ദ്രവ്യമായി അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. വിവരം ഒമാനിലുള്ള ഹനീഫയുടെ സുഹൃത്തുക്കളെ ബന്ധുക്കള്‍ അറിയിച്ചതോട് കൂടിയാണ് തട്ടിക്കൊണ്ട് പോകല്‍ ഒമാനിലുള്ളവര്‍ പോലും അറിയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഹനിഫ ഒമാനില്‍ ജോലിചെയ്യുകയാണ്.

തുടര്‍ന്ന് സ്‌പോണ്‍സറെ വിവരമറിയ്ക്കുകയും പൊലീസിന്റെ സഹായം തേടുകയും ചെയ്തു. ഹനീഫയുടെ സഹോദരന്റെ ഫോണിലേയ്ക്ക് വിളിച്ച കോളില്‍ നിന്ന് അക്രമികള്‍ എവിടെയാണുള്ളതെന്ന് സാറ്റലൈറ്റ് സംവിധാനം വഴി അന്വേഷണ സംഘം മനസിലാക്കി. പാകിസ്താനിലെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം അയക്കണമെന്നാണ് സംഘം ആവശ്യപ്പെട്ടത്. ഗശ്ബയിലെ ഈന്തപ്പനത്തോട്ടത്തില്‍ നിന്നാണ് അക്രമികളെ പൊലീസ് പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+