Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി,ജയിലില്‍ 20കാരനെ കൂട്ടബലാത്സംഗം ചെയ്തു

റിയാദ്:ഒരു ദിവസം ഒരു ബലാത്സംഗമെങ്കിലും റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലങ്ങളുണ്ടോ എന്ന് സംശയം. സൗദി അറേബ്യയിലെ മൂന്ന് പേര്‍ ചേര്‍ന്ന് സഹതടവുകാരനെ ബലാത്സംഗം ചെയ്തു. 20കാരനായ യുവാവിനെ ഉറക്കഗുളിക കൊടുത്ത് മയക്കിയ ശേഷമാണ് ബലാത്സംഗം ചെയ്തത്.

ജയില്‍ വാര്‍ഡന്‍മാരാണ് തളര്‍ന്ന് കിടന്ന യുവാവിനെ കണ്ടത്. തുടര്‍ന്ന് ഇവര്‍ തന്നെയാണ് ജയിലില്‍ നടന്ന ബലാത്സംഗം വാര്‍ത്ത മാധ്യമങ്ങളോട് പറഞ്ഞത്. സൗദിയിലെ അറാറിലുള്ള സെന്‍ട്രല്‍ ജയിലിലാണ് സംഭവം നടക്കുന്നത്.

Crime

യുവാവിനെ ബലാത്സംഗം ചെയ്തവരില്‍ ഒരു ഇമാമും ഉള്‍പ്പെടുന്നു. ജയിലിലെ തന്നെ സീനിയറായ തടവുകാരനാണ് ഇമാം. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 19 വര്‍ഷമായി തടവിലാണ്. ഒരാളുമായി വാക്ക് തര്‍ക്കമുണ്ടാവുകയും അയാളെ കൊല്ലുകയുമായിരുന്നു ഇമാം.

ഫെബ്രുവരിയോട് കൂടി ചോരപ്പണം കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ഇമാമിന്റെ വധശിക്ഷ നടപ്പാക്കാനാണ് തീരുമാനം. സൗദിയില്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനങ്ങള്‍ ഏറിവരുന്നതായാണ് അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളില്‍ നിന്ന് മനസിലാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+