ദുബായ്;ക്രെയിന്‍ തകര്‍ന്ന് വീണ് മൂന്ന് മരണം

കെട്ടിട നിര്‍മ്മാണ് സാമഗ്രികള്‍ മുകളിലേയ്ക്ക് എത്തിയ്ക്കുന്നതിന് വേണ്ടിയാണ് ക്രെയിന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ മുകളിലേയ്ക്ക് പോയ ക്രെയിന്‍ പാതിവഴിയില്‍ വച്ച് പൊട്ടി താഴേയ്ക്ക വീഴുകയായിരുന്നു. തൊഴിലാളികളുടെ ദേഹത്തേയ്ക്കാണ് ക്രെയിന്‍ വീണത്.
സംഭവത്തെത്തുടര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. സംഭവത്തെത്തുടര്‍ന്ന് കെട്ടിട നിര്‍മ്മാണ കമ്പനിയിലെ പല ഉദ്യോഗസ്ഥരേയും പൊലീസ് അറസ്റ്റ് ചെയ്തു. ക്രെയിന്‍ ശരിയായ രീതിയിലല്ല ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications