കുവൈറ്റില്‍ 55 വീടുകള്‍ കൊള്ളയടിച്ച 3യുവതികള്‍ പിടിയില്‍
കുവൈറ്റ് : വിസിറ്റിങ് വിസയിലെത്തി 55 വീടുകള്‍ കൊള്ളയടിച്ച 3യുവതികള്‍ കുവൈറ്റില്‍ പിടിയിലായി. കുവൈറ്റിലെ പ്രമുഖ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇവർ തുർക്കിയില്‍ നിന്നെത്തിയ യുവതികളാണ്
മൂന്ന് യുവതികളും ഒരു അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തുകയും അവിടുത്തെ താമസക്കാര്‍ പുറത്താണെന്ന് മനസിലാക്കിയതിനു ശേഷമായിരുന്നു മോഷണങ്ങള്‍. അപ്പാര്‍ട്ടുമെന്റില്‍ ഭിക്ഷാകരുടെ വേഷത്തിലാണ് യുവതികള്‍ എത്തിയിരുന്നത്. അവിടുത്തെ സാഹചര്യങ്ങള്‍ മനസിലാക്കി പിന്നീട് മോഷണം നടത്തുകയായിരുന്നു.

ഇവര്‍ ഈസ്റ്റണ്‍ ഹവാലിയിലെ 55 വീടുകളില്‍ നിന്ന് മോഷണം നടത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവര്‍ നിരവധി തവണ ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു












Click it and Unblock the Notifications