Get Updates
Get notified of breaking news, exclusive insights, and must-see stories!

റി എന്‍ട്രി വിസയില്‍ പോയി തിരിച്ച് വരാത്തവര്‍ക്ക് സൗദിയില്‍ 3 വര്‍ഷം വിലക്ക്!!

റിയാദ്: റി എന്‍ ട്രി വിസയില്‍ രാജ്യത്തിനു പുറത്ത് പോയ ശേഷം വിസാ കാലാവധിക്കുള്ളില്‍ സൗദിയിലേക്ക് തിരിച്ചെത്താത്ത വിദേശികള്‍ക്ക് വിസ കാലാവധി കഴിഞ്ഞു 3 വര്‍ഷത്തേക്ക് രാജ്യത്തേക്ക് വിലക്കേര്‍പ്പെടുത്തുമെന്നു ജവാസാത്ത് പബ്ലിക്ക് റിലേഷണന്‍സ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ സഅദ് വെളിപ്പെടുത്തി.

saudi

തൊഴില്‍ വിസക്ക് പുറമേ, സന്ദര്‍ശക വിസയോ, ഹജ്ജ് , ഉംറ വിസയോ ഇത്തരക്കാര്‍ക്ക് അനുവദിക്കില്ലെന്നും മുഹമ്മദ് അല്‍ അസഅദ് പറഞ്ഞു. എന്നാല്‍ ഫൈനല്‍ എക്‌സിറ്റ് വിസയില്‍ പോകുന്നവര്‍ക്ക് ഈ നിയമം ബാധകമല്ലെന്നും അദ്ദേഹം അറിയിച്ചു. റി എന്‍ ട്രി വിസയില്‍ പോയവര്‍ക്ക് നേരെ നിലവിലെ സ്‌പോണ്‍സര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ആ പരാതി പരിഹരിച്ചതിനു ശേഷമേ 3 വര്‍ഷത്തെ വിലക്കിനു ശേഷവും പുതിയ വിസ അനുവദിക്കുകയുള്ളൂ എന്നും കേണല്‍ പറഞ്ഞു. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+