• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആറാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മൂന്നു വയസ്സുകാരി മരിച്ചു

  • By desk

ഫുജൈറ: ആറാം നിലയിലെ വീട്ടുബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ മൂന്നു വയസ്സുകാരി ആശുപത്രിയില്‍ മരിച്ചു. ഫുജൈറ സിറ്റിയിലെ ഹമദ് ബിന്‍ അബ്ദുല്ല റോഡിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. വീട്ടിലുള്ള ആരും കാണാതെയാണ് കുട്ടി ബാല്‍ക്കണിയിലേക്കിറങ്ങിയതെന്ന് ഫുജൈറ പോലിസ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഹുമൈദ് മുഹമ്മദ് പറഞ്ഞു. ബാല്‍ക്കണിയിലേക്കുള്ള വാതില്‍ അടച്ചിരുന്നുവെങ്കിലും കസേര യില്‍ കയറി ജനല്‍ വഴിയാണ് ബാല്‍ക്കണിയിലേക്ക് ഇറങ്ങിയത്. ഇവിടെയുള്ള റെയിലിംഗിനു മുകളില്‍ കയറിയ കുട്ടി ബാലന്‍സ് തെറ്റി താഴെ വീഴുകയായിരുന്നു.

വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് താഴെ പാര്‍ക്ക് ചെയ്ത കാറിനു മുകളിലേക്ക് കുട്ടി വീണുകിടക്കുന്നതായി കണ്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഉടന്‍ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സും ഡോക്ടര്‍മാരും അടങ്ങുന്ന സംഘവുമായി പോലിസെത്തി പ്രാഥമിക ചികില്‍സ നല്‍കി. ആറാം നിലയില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ശരീരമാസകലം ഗുരുതരമായ പരിക്കുകളേറ്റിരുന്നു. ധാരളം ചോരയും വാര്‍ന്നുപോയിരുന്നു. പ്രാഥമിക ചികില്‍സയ്ക്കു ശേഷം കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികില്‍സ നല്‍കിയെങ്കിലും വൈകിട്ട് ഏഴുമണിയോടെ കുട്ടി മരണപ്പെടുകയായിരുന്നു.

മാതാപിതാക്കളുടെയും ആയമാരുടെയും ഭാഗത്തുനിന്നുള്ള ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തത്തില്‍ കലാശിക്കുമെന്നതിന് തെളിവാണ് സംഭവമെന്ന് പോലിസ് തലവന്‍ ബ്രിഗേഡിയര്‍ ഹുമൈദ് മുഹമ്മദ് അഭിപ്രായപ്പെട്ടു. അപകടം പതിയിരിക്കുന്നതെവിടെ എന്ന് മനസ്സിലാക്കാന്‍ മാത്രം തിരിച്ചറിവ് വന്നിട്ടില്ലാതെ ചെറിയ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും ശ്രദ്ധവേണം. ഈ പ്രായത്തില്‍ കുട്ടികള്‍ ശാരീരിക ചലനങ്ങള്‍ കൂടുതലായി പ്രടിപ്പിക്കുന്ന സമയമായതിനാല്‍ കണ്ണുതെറ്റിയാല്‍ അപകടങ്ങള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ ജനലിനടുത്തോ ബാല്‍ക്കണിയിലോ കസേരയോ മറ്റ് കയറി നില്‍ക്കാന്‍ പറ്റിയ സാധിനങ്ങളോ വെക്കരുതെന്നും അദ്ദേഹം പറഞ്ഞു.

English summary
A three-year-old girl died after falling off the balcony of her sixth floor apartment in the emirate of Fujairah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more