സൗദി;മൂന്ന് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
ജിദ്ദ: ജിദ്ദയില്‍ മൂന്ന് വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഒരു ആശുപത്രിയ്ക്ക് മുന്നില്‍ ഉപേക്ഷിച്ച ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മൂന്ന് പുരുഷന്‍മാരും രണ്ട് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
വെസ്റ്റേണ്‍ റെഡ് സീ പോര്‍ട്ടിലെ ഒരു ആശുപത്രിയിയ്ക്കടുത്താണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.റമദാന്‍ മാസത്തിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോള്‍ മാത്രമാണ് അധികൃതര്‍ വാര്‍ത്ത പുറത്ത് വിട്ടത്. കുഞ്ഞ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്

കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് ജീവനക്കാര്‍ എത്തിയത്. ദേഹത്ത് ഒട്ടേറെ മുറിവുകള്‍ ഉണ്ടായിരുന്നു. കുഞ്ഞിന്‍രെ രഹസ്യ ഭാഗങ്ങള്‍ തകര്‍ന്ന അവസ്ഥയിലായിരുന്നു. സൗദിയിലെ ഒരു പത്രത്തിനോടാണ് ആശുപത്രി മാനോജര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒട്ടേറെപ്പേര്‍ ചേര്‍ന്നാണ് കുഞ്ഞിനെ ആക്രമിച്ചതെന്നും മൃഗങ്ങളെക്കാള്‍ ക്രൂരരായ മനുഷ്യ പിശാചുകളാണ് അക്രമികളെന്നും അദ്ദേഹം പ്രതികരിച്ചു. പെണ്‍കുട്ടി രക്ഷപ്പെടുമെന്ന് പ്രതീക്ഷിയ്ക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പെണ്‍കുട്ടിയെ സൈനികര്‍ പീഡിപ്പിച്ചത് ഒരുമാസം
മൂന്ന് സൈനികര്‍ ചേര്‍ന്ന് കൗമാരക്കാരിയെ പീഡിപ്പിച്ചത് ഒരുമാസത്തോളം. വീട്ടുകാര്‍ക്ക് ഉറക്ക ഗുളിക നല്‍കി മയക്കിയതിന് ശേഷമാണ് പെണ്‍കുട്ടിയെ സൈനികര്‍ തങ്ങളുടെ വിശ്രമ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് പോയിരുന്നത്.
പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നു. ഇത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടിയെ കൊണ്ട് തന്നെയാണ് മാതാപിതാക്കള്‍ക്ക് ഉറക്കഗുളിക നല്‍കിയിരുന്നത്.പെണ്‍കുട്ടിയും കുടുംബം മത പൊലീസിനെ സമീപിയ്ക്കുകയും കുറ്റക്കാരായ മൂന്ന് സൈനികരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications