സുരക്ഷാ സംവിധാനങ്ങളൊരുക്കിയില്ല; അബുദാബിയിലെ മുന്നൂറിലേറെ സ്ഥാപനങ്ങള്‍ക്ക് പിഴ
അബൂദബി: സുരക്ഷാ, അഗ്നി ശമന സംവിധാനങ്ങള്‍ വേണ്ട രീതിയില്‍ ഒരുക്കാത്ത 309 സ്ഥാപനങ്ങള്‍ക്കെതിരേ അബൂദബി സിവില്‍ ഡിഫന്‍സ് വിഭാഗം പിഴ ചുമത്തി. 13,764 കെട്ടിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് നടപടി. കഴിഞ്ഞ വര്‍ഷം 18,419 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 563 പേര്‍ക്കെതിരേ പിഴ ചുമത്തിയിരുന്നു.
ശക്തമായ ചൂടില്‍ കെട്ടിടങ്ങളില്‍ തീപ്പിടിത്തമുണ്ടാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലായിരുന്നു സിവില്‍ ഡിഫന്‍സ് വിഭാഗം പരിശോധനകള്‍ നടത്തിയത്. അഗ്നി ശമന സംവിധാനങ്ങളുമായി ബന്ധപ്പെട്ട ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടപടികളും രാജ്യത്ത് ശക്തിയാര്ജ്ജിച്ചുവരികയാണെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ക്കാണ് തീപ്പിടിത്തം തടയുന്നതും തീപ്പിടിത്തമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ബോധവല്‍ക്കരണം നല്‍കിയത്.

ഷോപ്പിംഗ് മാളുകള്‍, വിമാനത്താവളങ്ങള്‍, തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍. താമസ സ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ പോലിസ് നടത്തിയ സുരക്ഷാ പരിശോധനകളിലൂടെ അവിടങ്ങളിലെ താമസക്കാര്‍ക്കും ഉപഭോക്താക്കളും സുരക്ഷാബോധം നല്കാനായതായും അദ്ദേഹം പറഞ്ഞു.
പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രവര്‍ത്തിക്കാത്ത ഫയര്‍ എക്സ്റ്റിംഗ്വഷറുകള്, ഫയര്‍ അലാറം, വെള്ളമില്ലാത്ത അഗ്നി ശമന പൈപ്പുകള്‍, തുറക്കാനാവാത്ത എമര്‍ജന്‍സി എക്സിറ്റുകള്‍, ഉപയോഗിക്കാനാവാത്ത അസംബ്ലി പോയിന്റുകള്‍ തുടങ്ങിയ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications