ഫുജൈറ,ബസിന് തീപിടിച്ചു,കുട്ടികള്‍ രക്ഷപ്പെട്ടു

ഞായറാഴ്ച രാവിലെ സ്കൂളിലേയ്ക്ക് കുട്ടികളുമായി സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട മറ്റ് യാത്രക്കാരാണ് ഡ്രൈവറെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ ഡ്രൈവര്‍ വാഹനം നിര്‍ത്തുകയും അധ്യാപികയുടെ സഹായത്തോടെ ബസിലുണ്ടായിരുന്നു കുട്ടികളെ പുറത്തിറക്കുകയും ചെയ്തു. കുട്ടികള്‍ എല്ലാവരും പുറത്തിറങ്ങിയതിന് ശേഷമാണ് ബസില്‍ തീ ആളിപ്പടര്‍ന്നത്.
പുക ഉയരുന്നത് കണ്ടിരുന്നെങ്കിലും തന്റെ ബസില്‍ നിന്നാണെന്ന് കരുതിയില്ലെന്ന് ഡ്രൈവര്‍. മുന്നില്‍ പോയ കാറില്‍ നിന്നുയര്‍ന്ന പുകയാണെന്നാണ് ഇദ്ദേഹം കരുതിയത്. പുതുതായി പുറത്തിറക്കിയ ബസാണ് കത്തിയമര്‍ന്നതെന്ന് റിപ്പോര്‍ട്ട്. സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തി ബസിലെ തീയണച്ചു.
ഡ്രൈവറുടേയും അധ്യാപികയുടേയും സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. പ്രദേശത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടികള്‍ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അവരുടെ ബന്ധുക്കളും സ്കൂള്‍ അധികൃതരും
<center><iframe width="100%" height="338" src="//www.youtube.com/embed/2UXYclBl0vg" frameborder="0" allowfullscreen></iframe></center>
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications