കാശ് നല്കിയാല് പാര്‍ക്ക് ചെയ്യാം; അബുദാബിയില്‍ 4800 പുതിയ പാര്‍ക്കിംഗ് സ്പേസുകള്‍ റെഡി
കാശ് നല്കിയാല് പാര്‍ക്ക് ചെയ്യാം; അബുദാബിയില്‍ 4800 പുതിയ പാര്‍ക്കിംഗ് സ്പേസുകള്‍ റെഡി
അബുദാബി: രൂക്ഷമായി പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയുടെ തലസ്ഥാന നഗരിയായ അബുദാബിയില്‍ പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തയ്യാറാക്കി. നഗരത്തിന്റെ ആറ് സെക്ടറുകളിലായി ആകെ 4846 പാര്‍ക്കിംഗ് സ്പേസുകള്‍ സജ്ജീകരിച്ചതായി അബുദാബി ഭരണകൂടത്തിനു കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി) അറിയിച്ചു. പക്ഷെ ഇവിടെ പാര്‍ക്ക് ചെയ്യണമെങ്കില്‍ സര്‍ക്കാരിന് പണമടക്കണം. ആഗസ്ത് 27 മുതലാണ് ഫീസ് നിലവില്‍ വരികയെന്നും ഐ.ടി.സി അറിയിച്ചു.
വില്ല പെര്‍മിറ്റുള്ളവര്‍ക്കൊഴികെ എല്ലാവര്ക്കും ഫീസ് ബാധകമായിരിക്കുമെന്ന് ഐ.ടി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരി പറഞ്ഞു. ഇവയില്‍ 1534 പാര്‍ക്കിംഗ് സ്പേസുകള്‍ ഹസ്സ ബിന്‍ സായിദ് ഫസ്റ്റ് സ്ട്രീറ്റിലെ ഡബ്ല്യു14/01 സെക്ടറിലാണ്. ഡെല്‍മ സ്ട്രീറ്റിലെ ഡബ്ല്യു15/01 സെക്ടറില്‍ 634 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. അല്‍ ഫലാഹ് സ്ട്രീറ്റിനോട് ചേര്‍ന്ന് കിടക്കുന്ന സെക്ടര്‍ ഡബ്ല്യു17/02ല്‍ 881ഉം, സെക്ടര്‍ ഡബ്ല്യു18/3ല്‍ 614 ഉം, ഡബ്ല്യു19/01ല്‍ 515ഉം, മുഹമ്മദ് ബിന്‍ ഖലീഫ സ്ട്രീറ്റിലെ സെക്ടര്‍ ഇ38-01ല്‍ 668 സ്ലോട്ടുകളുമുണ്ട്.

ഇതോടെ അബുദാബിയിലെ രൂക്ഷമായ പാര്‍ക്കിംഗ് പ്രശ്നത്തിന് വലിയൊരളവോളം പരിഹാരമാവുമെന്നാണ് കരുതുന്നത്. ബലി പെരുന്നാള്‍ ആഘോഷ ദിനങ്ങളില്‍ വാഹനവുമായി നഗരത്തിലിറങ്ങുന്നവര്ക്ക് വലിയ ആശ്വാസമാവുകയാണ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററിന്റെ പുതിയ പരിശ്രമം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications