ദുബായ്;പുതുവര്‍ഷത്തിലെ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു

ഹിജ്റ വര്‍ഷപ്പിറവിയോടനുബന്ധിച്ച് ദുബായിലെ ചില സ്‌കൂളുകള്‍ നവംബര്‍ മൂന്നിനും നാലിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍തന്നെ കുട്ടികള്‍ക്ക് നാല് ദിവസത്തെ അവധിയാണ് ലഭിയ്ക്കുക. ഇസ്ലാമിക വര്‍ഷത്തിന്റെ ആരംഭമാണ് ഹിജ്റ.
നവംബര്‍ മൂന്നിനാണ് ദുബായിലെ ഇന്ത്യക്കാര്‍ ദീപാവലി ആഘോഷിയ്ക്കുന്നത്. അതിനാലാണ് ചില ഇന്ത്യന്‍ സ്‌കൂളുകളും നവംബര്‍ മൂന്നിന് അവധി നല്‍കാന്‍ തയ്യാറായത്. ജുമെരിയ പ്രൈമറി സ്‌കൂളിലും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ഖൂളുകള്‍ അവധി പ്രഖ്യാപിച്ചതോടെ കുട്ടികള്‍ സന്തോഷത്തിലായി. എന്നാല്‍ കുട്ടികള്‍ക്ക് അവധി പ്രഖ്യാപിച്ചതോടെ കഷ്ടത്തിലായ അമ്മമാരും കുറവല്ല. കുട്ടികള്‍ വീട്ടിലുള്ള ദിവസം അവരെ നോക്കുന്നതിനായി പലരും ലീവിന് അപേക്ഷ നല്‍കി. ജോലിചെയ്യുന്ന അമ്മമാരെയാണ് അവധി പ്രഖ്യാപനം ബുദ്ധിമുട്ടിച്ചത്.












Click it and Unblock the Notifications