Get Updates
Get notified of breaking news, exclusive insights, and must-see stories!

സൌദിയില്‍ വാഹനാപടകത്തില്‍ നാല് പേര്‍ മരിച്ചു; മരിച്ചവരില്‍ ഒരു മലയാളിയും

സൗദി: റിയാദില്‍ നിന്നും 300 കിലോമീറ്ററകലെ അല്‍ഖസറയിലുണ്ടായ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ നാലു പേര്‍ മരണപ്പെട്ടു. പെയിന്റിംങ് തൊഴിലാളികളായ ഇവര്‍ ജോലി സ്ഥലത്ത് നിന്നും മടങ്ങി വരുന്ന വഴി സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ അപകടത്തില്‍പ്പെടുകയായായിരുന്നു.

മലപ്പുറം പെരിന്തല്‍മണ്ണ കാപ്പുമുഖം സ്വദേശി ജാഫര്‍ (30) ആണ് മരിച്ച മലയാളി. ജാഫറും ഒരു ഈജിപ്ഷ്യന്‍ പൗരനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ച മറ്റു രണ്ടു പേര്‍ ഉത്തര്‍പ്രദേശുകാരാണ്. ഗുരുതരമായി പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിയെ അല്‍ഖസ്‌റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദമാമിലുള്ള പെയിന്റ് കരാര്‍ കമ്പനിയിലെ ജോലിക്കാരായ ഇവരെ ജോലി സ്ഥലത്ത് കൊണ്ടുവിടാന്‍ ഏല്‍പ്പിച്ച കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച ഈജിപ്ഷ്യന്‍ പൗരന്‍.

accident

20 ദിവസം മുമ്പാണ് ജാഫര്‍ നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് സൗദിയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ഏഴു വര്‍ഷമായി ജാഫര്‍ സൗദിയില്‍ ജോലി ചെയ്യുന്നു. വിവരമറിഞ്ഞ് സൗദിയുടെ വിവധ ഭാഗങ്ങളിലുള്ള ജാഫറിന്റെ ബന്ധുക്കള്‍ അല്‍ഖസ്‌റയിലേക്ക് തിരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+