അല്‍ ഐനില്‍ മതില്‍ ഇടിഞ്ഞ് വീണ് 4 തൊഴിലാളികള്‍ മരിച്ചു
അബുദാബി: അല്‍ ഐനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മതില്‍ ഇടിഞ്ഞ് വീട് നാല് തൊഴിലാളികള്‍ മരിച്ചു. ഓയാസിസ് ടൗണിലെ അല്‍ ഐനിലാണ് നിര്‍മാണത്തിലിരിയ്ക്കുന്ന മതില്‍ ഇടിഞ്ഞ് വീണ് ഏഷ്യക്കാരായ നാല് തൊഴിലാളികള്‍ മരിച്ചത്. ഇവരുടെ രാജ്യമോ പേര് വിവരമോ പുറത്ത് വിട്ടിട്ടില്ല.
ബുധനാഴ്ച രാത്രിയോടെയാണ് സംഭം നടക്കുന്നത്. ബസാറയിലെ ഒരു വൈദ്യുത നിലയത്തിന്റെ മതില്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് ഇടിഞ്ഞ് തൊഴിലാളികള്‍ക്ക് മേല്‍ വീണത്.

നാല് തൊഴിലാളികള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. പൊലീസും ആംബുലന്‍സുകളും എത്തി മണിയ്ക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് മതിലിനടിയില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിച്ചത്. എന്നാല്‍ എത്ര തൊഴിലാളികള്‍ സ്ഥലത്ത് ജോലിചെയ്തിരുന്നെന്നോ കൂടുതല്‍ പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടോ എന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications