ഷാര്‍ജ: മണിക്കൂറുകളോളം അമ്മ അടുക്കളയില്‍ കുടുങ്ങി; രക്ഷയായത് നാലുവയസ്സുകാരന്റെ ബുദ്ധി
നാലുവയസ്സ് പ്രായമുള്ള അല്‍ജീരിയന്‍ ആണ്‍കുട്ടിയാണ് സംഭവത്തെക്കുറിച്ച് പൊലീസില്‍ അറിയിച്ചത്
ഷാര്‍ജ: ബന്ധുക്കള്‍ അടുക്കളയില്‍ പൂട്ടിയിട്ട അമ്മയെ രക്ഷിച്ചത് നാലുവയസ്സുകാരന്റെ ബുദ്ധി. നാലുവയസ്സ് പ്രായമുള്ള അല്‍ജീരിയന്‍ ആണ്‍കുട്ടിയാണ് 999 എന്ന നമ്പറില്‍ വിളിച്ച് സംഭവത്തെക്കുറിച്ച് പൊലീസില്‍ അറിയിച്ചത്. കുടുംബാംഗങ്ങള്‍ അമ്മയെ രക്ഷിക്കാന്‍ തയ്യാറാവത്തതിനെ തുടര്‍ന്നാണ് കുട്ടി ഇത്തരമൊരു സാഹസം കാണിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഇതോടെ കുട്ടിയെ അനുമോദിച്ച് ഷാര്‍ജ പൊലീസും രംഗത്തെത്തി. അടുക്കള വൃത്തിയാക്കുന്നതിനിടെ അമ്മ അടുക്കളയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് നാലുവയസ്സുകാരന്‍ രക്ഷയായത്.

വൃത്തിയാക്കുന്നതിനിടെ
യുവതിയും മക്കളും മാത്രം വീട്ടിലുണ്ടായിരിക്കെ അടുക്കള വൃത്തിയാക്കുന്നതിനിടെ അടുക്കളയുടെ വാതില്‍ അടഞ്ഞുപോവുകയായിരുന്നു. ഷാര്‍ജയിലെ മുവൈലിലെ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിലായിരുന്നു സംഭവം.

ഇത് കുട്ടിക്കളിയല്ല
999 എന്ന നമ്പറിലേക്ക് പലതവണ ഒരു കുട്ടി വിളിച്ചതായി ശ്രദ്ധയില്‍പ്പെട്ടെങ്കിലും കുട്ടി മൊബൈല്‍ ഫോണില്‍ കളിക്കുകയാണെന്നാണ് പൊലീസ് കരുതിയത് എന്നാല്‍ അസാധാരണ ഫോണ്‍ കോളിനെക്കുറിച്ച് അന്വേഷിച്ചതാണ് പൊലീസിന് സഹായകമായത്.

സഹായം ആവശ്യം
999 എന്ന നമ്പറിലയേക്ക് ആവര്‍ത്തിച്ച് മൂന്ന് തവണ ആവര്‍ത്തിച്ച് ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് സഹായം ആവശ്യപ്പെട്ടായിരിക്കും കുട്ടി വിളിയ്ക്കുന്നതെന്ന് കരുതി പൊലീസ് ഫോണില്‍ സംസാരിച്ചത്.

ഒന്നും വ്യക്തമായിരുന്നില്ല
ഫോണില്‍ കുട്ടി കുറച്ച് വാക്കുകള്‍ മാത്രമേ സംസാരിച്ചുള്ളൂവെന്നും അത് വ്യക്തമായിരുന്നില്ല എന്നുമാണ് പൊലീസ് ടെലിഫോണ്‍ ഓപ്പറേറ്റര്‍ നല്‍കുന്ന വിവരം. എന്നാല്‍ പശ്ചാത്തലത്തില്‍ നിന്ന് ലഭിച്ച കരച്ചിലാണ് പൊലീസിന് നിര്‍ണ്ണായകമായത്.

അടച്ചിട്ട മുറിയ്ക്കുള്ളില്‍ നിന്ന്
അടുക്കളയ്ക്കുള്ളില്‍ നിന്ന് യുവതി പറഞ്ഞ ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറില്‍ വിളിച്ച പൊലീസ് വിവരമറിച്ച് വീട്ടിലെത്തി യുവതിയെ രക്ഷിക്കുകയായിരുന്നു.

മക്കളെ വിട്ട്
നാലു മാസമുള്ള ആണ്‍കുട്ടിയുടേയും ഒരു വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടേയും സുരക്ഷയെക്കുറിച്ച് യുവതി ആകുലയായിരുന്നു. അടുക്കള വൃത്തിയാക്കുന്നതിനിടെ വാതില്‍ അടഞ്ഞുപോയതോടെയാണ് യുവതി അടുക്കളയില്‍ കുടുങ്ങിപ്പോയത്.

കുട്ടികള്‍ക്ക് മുന്‍ഗണന
999 ഉള്‍പ്പെടെയുള്ള നമ്പറുകളിലേയ്ക്ക് കുട്ടികളില്‍ നിന്ന് വരുന്ന ഫോണ്‍കോളുകള്‍ക്ക് തങ്ങള്‍ ഉയര്‍ന്ന പരിഗണന നല്‍കാറുണ്ടെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി. ഇവ ഗുരുതരസംഭവങ്ങളാവാനുള്ള സാധ്യത കണക്കിലെടുത്താണിത്.












Click it and Unblock the Notifications