ഷാര്‍ജ: 4 വയസ്സുകാരന്‍ 14ാം നിലയില്‍ നിന്നും വീണു മരിച്ചു
ഷാര്‍ജ: ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും വീണ് 4 വയസ്സുകാരന്‍ മരിച്ചു. കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്.
ഷാര്‍ജയിലെ അല്‍ മജാസിലാണ് അപകടം നടന്നത്. തിങ്കളാഴ്ച രാവിലെ ഫ്ളാറ്റില്‍ കളിച്ചുക്കൊണ്ടിരുന്ന കുട്ടി ജനല്‍ വഴിയാണ് പുറത്തേക്ക് വീണത്.

അപകട സംഭവിച്ച ഉടന്‍ പോലീസ് എത്തിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പോസ്‌മോര്‍ട്ടത്തിന് അയച്ചു.
യുഎഇയില്‍ കുട്ടികള്‍ ബാല്‍ക്കണിയില്‍ നിന്നും വീഴുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ഫ്ളാറ്റിലെ ജനലുകളുടെ നിര്‍മ്മാണ രീതിയാണ് അപകടത്തിന് കാരണമാകുന്നത്.












Click it and Unblock the Notifications