റാസല്‍ഖൈമ: കണ്ണൂര്‍ സ്വദേശിയായ 4 വയസുകാരന് മുങ്ങി മരിച്ചു, മരണം നടന്നത് ഉമ്മ നിസ്കരിയ്ക്കുന്പോള്
റാസല്‍ ഖൈമ: കുട്ടികള്‍ പൂമ്പാറ്റകളെപ്പോലെയാണ്. അവര്‍ പാറി നടക്കുന്ന വീടും നാടും ഉപേക്ഷിച്ച് എന്നെന്നേയ്ക്കുമായി ഈ ലോകത്തോട് വിട പറഞ്ഞാല്‍ അതൊരിയ്ക്കലും ആര്‍ക്കും സഹിയ്ക്കാന്‍ കഴിയില്ല. റാസല്‍ഖൈമയില്‍ നാലുവയസുകാരനായ മലയാളി ബാലന് സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു. കുട്ടിയുടെ മരണം ഇനിയും ഉള്‍ക്കൊള്ളാനാകാത്ത മാതാപിതാക്കള്‍ കണ്ണീര് കാഴ്ചയാകുന്നു.
ഖുസാമിലെ താമസസ്ഥലത്ത് വച്ചാണ് ആദില്‍ ബിന്‍ മുഹമ്മദ് എന്ന നാലുവയസുകാരന് സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയും റാസല്‍ ഖൈമയിലെ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമകളില്‍ ഒരാളുമായ മുഹമ്മദ് വണ്ണത്താന്കണ്ടിന്റെ മകനാണ് ആദില്‍. ഉമ്മ ഫാത്തിമ നിസ്കരിയ്ക്കുമ്പോഴാണ് ആദില്‍ അപകടത്തില്‍പ്പെടുന്നത്. സ്വിമ്മിംഗ് പൂളില്‍ സെക്യൂരിറ്റി ഗാര്‍ഡ് ഇല്ലാത്തതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. സമാനമായ രീതിയില്‍ യുഎഇയില്‍ ഒട്ടേറെ കുട്ടികളാണ് മരിയ്ക്കുന്നത്. ഗായിക കെഎസ് ചിത്രയുടെ മകള്‍ നന്ദനയും സമാനമായ രീതിയിലാണ് മരിച്ചത്.

ഞായറാഴ്ച
ഉമ്മ ഫാത്തിമ നിസ്കരിയ്ക്കുന്ന സമയത്താണ് ആദില്‍ താമസ സ്ഥലത്തെ സ്വിമ്മിംഗ് പൂളില്‍ വീഴുന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ കുട്ടിയെ അപ്പോള്‍ തന്നെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിയ്ക്കാന്‍ ആയേനെ

രക്ഷപ്പെടുത്തി
കുളത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ആദിലിന് ജീവനുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് കുഞ്ഞ് മരിയ്ക്കുന്നത്. ഫെബ്രുവരി 28നാണ് ആദിലിന് നാല് വയസ് തികഞ്ഞത്. ഒന്നര വയസുള്ള സിയാന് മുഹമ്മദ് സഹോദരനാണ്

നടപടികള്‍
നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലെത്തിയ്ക്കും. ആദിലിന്റെ മരണത്തില്‍ ബന്ധുക്കള്‍ ഏറെ ദുഖത്തിലാണ്

സൂക്ഷിയ്ക്കണം
ഇത്തരം അപകടങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിയ്ക്കുന്നതില്‍ മാതാപിതാക്കളുടെ ശ്രദ്ധ അനിവാര്യമാണ്. മാത്രമല്ല താമസസ്ഥലങ്ങളില്‍ സ്വിമ്മിംഗ് പൂളുകളും കുട്ടികള്‍ അപകടത്തില്‍പ്പെടാന്‍ ഇടയുള്ള സ്ഥലങ്ങളും ഉണ്ടെങ്കില്‍ അവിടെ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ഉറപ്പ് വരുത്തണം.

ആവര്ത്തിയ്ക്കാതിരിയ്ക്കട്ടേ
ഇനിയും ഇത്തരം അപകടങ്ങള്‍ ആവര്ത്തിയ്ക്കാതിരിയ്ക്കട്ടേ
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം












Click it and Unblock the Notifications