അച്ഛനെ കാണാന്‍ അബുദാബിയിലെത്തിയ മലയാളി പെണ്‍കുട്ടി അമ്മയുടെ കണ്‍മുന്നില്‍ കാറിടിച്ച് മരിച്ചു
അബുദാബി: അച്ഛനെ കാണുന്നതിന് കുടുംബത്തോടൊപ്പം അബുദാബിയില്‍ എത്തിയ നാല് വയസുകാരി അമ്മയുടെ കണ്‍മുന്നില്‍ വച്ച് കാറിടിച്ച് മരിച്ചു. സദ ഫാത്തിമ (4) എന്ന കുട്ടിയാണ് മരിച്ചത്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശികളായ അബൂബക്കര്‍ സിദ്ധിഖ്, സുമയ്യ എന്നിവരുടെ മകളാണ് സദ ഫാത്തിമ. ഷഹാമ ജദീദില്‍ വച്ചാണ് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ സദയെ കാറിടിച്ചത്.
2014 ഡിസംബര്‍ ഒന്‍പതിനാണ് സദയും കുടുംബവം അബുദാബിയില്‍ എത്തുന്നത്. വെള്ളിയാഴ്ച മടങ്ങിപ്പോകാനിരിയ്ക്കുകയായിരുന്നു. മടക്കയാത്രയ്ക്ക് വേണ്ടി ഷോപ്പിംഗ് നടത്തുകയായിരുന്നു കുടുംബം. ഷോപ്പിംഗ് കഴിഞ്ഞ് റോഡിന് അപ്പുറത്ത് നില്‍ക്കുന്ന ബന്ധുക്കളുടെ അടുത്തേയ്ക്ക് പോകാന്‍ തിടുക്കത്തില്‍ റോഡ് ക്രോസ് ചെയ്യുമ്പോഴാണ് കുഞ്ഞിനെ കാറിടിച്ചത്.

സദയുടെ അമ്മയുടെ കൈയ്യില്‍ നാല് മാസം പ്രായമുളള മകന്‍ ഉണ്ടായിരുന്നതിനാല്‍ കുഞ്ഞിനെ തടയാന്‍ കഴിഞ്ഞില്ല. കുഞ്ഞിനെ കാറിടിയ്ക്കുന്നത് അമ്മയും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ കണ്ടുനില്‍ക്കവെയാണ്. അബുദാബിയില്‍ പലചരക്ക് വ്യാപാരം നടത്തുകയാണ് സദയുടെ പിതാവ് അബൂബക്കര്‍.












Click it and Unblock the Notifications