ഫ്രീക്കന്മാരുടെ കളികള്‍ സൗദിയില്‍ നടക്കില്ല, 40 പേരുടെ മുടിയും താടിയും വെട്ടിച്ചു!!
മുടിയും താടിയും വളര്‍ത്തി ഇത്തിരി കീറിയ പാന്റ്‌സും കയ്യില്‍ ചുറ്റിക്കെട്ടാന്‍ പ്ലാസ്റ്റിക് വയറും ഉണ്ടെങ്കില്‍ അവരാണ് ഫ്രീക്കന്മാര്‍ എന്നൊരു വെപ്പുണ്ട്. എന്നാന്‍ ഫ്രീക്കന്മാരുടെ കളികളൊന്നും സൗദിയില്‍ നടക്കില്ല.
കീറിപ്പറിഞ്ഞ മോഡേണ്‍ വസ്ത്രങ്ങള്‍ സൗദിയില്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഫ്രീക്കന്മാരായ 40 പേര്‍ക്ക് സൗദി മത പോലീസ് പണി കൊടുത്തത്.

മുടി വളര്‍ത്തിയ ഫ്രീക്കന്മാര്‍ക്ക് പണി കിട്ടി
സൗദിയിലെ ലോക്കല്‍ ഫ്രീക്കന്മാരായ 40 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുടിയും താടിയും നീട്ടി വളര്‍ത്തിയ ഇവരെ പിടികൂടി മുടി വെട്ടിക്കുകയായിരുന്നു.

കീറിയ വസ്ത്രങ്ങള്‍
പഴയ വസ്ത്രം ധരിച്ചതിനല്ല പോലീസ് പിടികൂടിയത്. കീറിപറിഞ്ഞ മോഡേണ്‍ വസ്ത്രങ്ങള്‍ സൗദിയില്‍ ഈ അടുത്താണ് നിരോധിച്ചത്. മാന്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.

കയ്യില്‍ ചരടുകള്‍
കയ്യില്‍ ചരടുകളോ പ്ലാസ്റ്റിക് വസ്തുക്കളോ കെട്ടിവെയ്ക്കുന്നത് സൗദിയില്‍ മാത്രമല്ല, എല്ലായിടത്തും ഫ്രീക്കന്മാരുടെ ട്രെന്റാണ്. സൗദിയുടെ സംസ്‌കാരത്തിന് എതിരാണ് ഇത്തരം കാര്യങ്ങള്‍. പോലീസ് പിടികൂടിയ ചെറുപ്പക്കാരില്‍ നിന്നും ഇതെല്ലാം അഴിച്ചുമാറ്റി.













Click it and Unblock the Notifications