ദുബായില്‍ ഡ്രൈവിംഗും ഫോണ്‍ ഉപയോഗവും ഒരുമിച്ച്, പൊലീസ് വലയുന്നു
ദുബായ്: ദുബായിലെ യുവാക്കള്‍ക്കിടില്‍ അലക്ഷ്യമായ ഡ്രൈവിംഗ് വര്‍ധിയ്ക്കുന്നുവെന്ന് ട്രാഫിക് പൊലീസ്. വാഹനമോടിയ്ക്കുന്നതിനിടയ്ക്ക് ഫോണില്‍ സംസാരിയ്ക്കുന്നതും മെസേജ് അയക്കുന്നതും വര്‍ധിയ്ക്കുകയാണ്. 2014 ല്‍ മാത്രം ഇത്തരത്തിലുള്‌ള അലക്ഷ്യമായ ഡ്രൈവിംഗിന് 40,957 കേസുകളാണ് ചുമത്തിയത്. പിഴ ഈടാക്കിയാല്‍ പോലും വീണ്ടും അക്ഷ്യമായ ഡ്രൈംവിഗ് തുടരുന്നവരാണ് യുവാക്കളെന്നും പൊലീസ് പറയുന്നു.
വാഹനമോടിയ്ക്കുന്നതിനിടയ്ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കുന്നതും അമിത വേഗതയുമാണ് വാഹനാപകടങ്ങളെ ക്ഷണിച്ച് വരുത്തുന്നത്. ഡ്രൈവിംഗിനിടയില്‍ റേഡിയോ ചാനല്‍ മാറ്റുന്നത് പോലും റോഡപകടങ്ങളെ ക്ഷണിച്ച് വരുത്തുമെന്ന് ട്രാഫിക് പൊലീസ് മേധാവി കേണല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റോയി പറഞ്ഞു.

200 ദിര്‍ഹവും നാല് ബ്ളാക്ക് പോയിന്റുമാണ് ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കുന്നതിന് ചുമത്തുന്നത്. ജനവരി മുതല്‍ നവംബര്‍ 2014 വരെയുള്ള കണക്കുകള്‍പ്രകാരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 40,957 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഡ്രൈവിംഗിനിടയില്‍ ഫോണ്‍ ഉപോഗിച്ചതിനെത്തുടര്‍ന്ന് 111 വാഹനാപകടങ്ങളാണ് നടന്നത്. ആറോളം പേര്‍ മരിയ്ക്കുകയും നൂറു കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ക്യാമ്പയിനുകള്‍ നടത്താനാണ് പൊലീസിന്റെ നീക്കം.












Click it and Unblock the Notifications