Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ ദിനം: ദുബായിലെ 7 റോഡുകളില്‍ ഗതാഗത നിയന്ത്രണം

ദുബായ്: 43മത് യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ ഒന്നോടെ ദുബായില്‍ തുടക്കമാകും. ബുര്‍ജ് അല്‍ അറബിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഉച്ചയ്ക്ക് ശേഷമാണ് ആഘോഷങ്ങള്‍ നടക്കുക. ആഘോങ്ങളുടെ ഭാഗമായി റോഡുകളിലെ ഗതാഗത തിരക്കും ഏറും.

ഏഴോളം റോഡുകളിലാണ് ഉച്ചയ്ക്ക് ശേഷം തിരക്കേറുന്നത്. ജുമൈറ റോഡ്, അല്‍ സുഫൗഹ് റോഡ്, ഉം സുക്വിം റോഡ്, ഷെയ്ഖ് സെയീദ് റോഡ്, അല്‍ വാസില്‍ റോഡ്, അല്‍ മനാറ റോഡ് എന്നിവയെയാണ് തിരക്ക് ബാധിയ്ക്കുക.

Dubai

ദേശീയ ദിനപോരേഡ് ഉള്‍പ്പടെയുള്ളവ നടക്കുന്ന അബുദാബിയിലും ഡിസംബര്‍ രണ്ട് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ദേശീയ ദിന പരേഡ് നടക്കുന്ന തീരദേശ പാതയ്ക്ക് സമീപമുളള മറ്റ് റോഡുകളിലാകും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക.

വൈകുന്നേരം അഞ്ച് മണി മുതലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സിറ്റിയ്ക്കകത്ത് നിന്നും തീരദേശപാതയിലേയ്ക്ക് വാഹങ്ങള്‍ പ്രവേശിയ്ക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. പരേഡ് നടക്കുന്ന പാതയില്‍ യു-ടേണ്‍ അനുവദനീയംല്ല. പൊതുജനങ്ങളോട് വാഹനയാത്രക്കാരോടും ഗതാഗത നിയന്ത്രണത്തോട് സഹകരിയ്ക്കണമെന്ന് സേഫ്റ്റി ആന്‍ ട്രാഫിക് സൊല്യൂഷന്‍സ് കമ്മിറ്റി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+