Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ദേശീയദിനാഘോഷത്തില്‍ മലയാളി നിര്‍മ്മിച്ച റോക്കറ്റുകളും!!

ദുബായ്: യുഎഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് റോക്കറ്റുകളുടെ മാതൃകയില്‍ രാജ്യത്തിന്റെ ഭൂത വര്‍ത്തമാന ഭാവി കാര്യങ്ങള്‍ ചിത്രീകരിച്ചിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ പുഴങ്കര വിജയന്‍. അബുദാബി സ്‌പേസ് ഏജന്‍സിയുടെ നിര്‍ദേശപ്രകാരമാണ് ശ്രമകരമായ ഈ ദൌത്യം താന്‍ ഏറ്റെടുത്തതെന്ന് വിജയന്‍ പറഞ്ഞു. ശാസ്ത്രലോകത്തേക്ക് പുതുതലമുറയെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള അബുദബായിലെ സ്‌പേസ് ഏജന്‍സി ദേശീയ ദിനം വേറിട്ട രീതിയില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത്.

നാല്‍പത്തിനാലാം ദേശീയ ദിനമായതുകൊണ്ട് 44 റോക്കറ്റുകളുടെ മാതൃകകളാണ് വിജയന്‍ നേത്യത്വം നല്‍കുന്ന സംഘം നിര്‍മ്മിച്ചിരിക്കുന്നത്. യെമനില്‍ രക്തസാക്ഷികളായ ധീര ജവാന്‍മാരുടെ പേരുകള്‍, ഭരണാധികാരികളുടെ ചിത്രങ്ങള്‍,ചരിത്രവും പാരമ്പര്യവും ,എക്‌സോപോ2020, യുഎഇയുടെ ബഹിരാകാശ ദൌത്യം, ഈന്തപ്പനകള്‍, ബൂര്‍ജ് ഖലീഫ തുടങ്ങിയ വിഷയങ്ങളാണ് റോക്കറ്റുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.പുഴങ്കര വിജയന്റെ ഉടമസ്ഥതയിലുള്ള ഷാര്‍ജ സജ്ജയിലെ അല്‍ സഖര്‍ ഫൈബര്‍ ഗ്ലാസ് ഫാക്ടറിയിലാണ് വെറും രണ്ടാഴ്ച കൊണ്ട് ഗ്ലാസ് റീഇന്‍ഫോഴ്‌സ്ഡ് പോളീസ്റ്റര്‍ ഉപയോഗിച്ച് റോക്കറ്റുകള്‍ നിര്‍മ്മിച്ചത്.

rocket-1

1950 കളിലെ റോക്കറ്റിന്റെ ആറടി പൊക്കവും 22കിലോ തൂക്കവുള്ള മാതൃകയാണ് ഉണ്ടാക്കിയത്. മലയാളികള്‍ അടക്കമുള്ള 25 തൊഴിലാളികളാണ് റോക്കറ്റ് നിര്‍മാണത്തില്‍ പങ്കാളികളായത്.വെളുത്ത റോക്കറ്റിന്റെ പ്രതലത്തില്‍ സ്‌പേസ് ഏജന്‍സിയുടെ നേതൃത്തില്‍ യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനികള്‍ അക്രിലിക് പെയന്റ് ഉപയോഗിച്ചാണ് റോക്കറ്റുകളില്‍ കരവിരുതുകള്‍ തീര്‍ത്തത്.

rocket-2

ഷാര്‍ജ പ്ലാനിറ്റോറിയത്തില്‍ വച്ച് 44 വിദ്യാര്‍ത്ഥിനികള്‍ ഒരു ദിവസം കൊണ്ടാണ് റോക്കറ്റുകളിളെ ചിത്രപ്പണി പൂര്‍ത്തിയാക്കിയത്.സ്‌പേസ് ഏജന്‍സിയുടെ നേതൃത്വത്തില്‍ ദേശീയ ദിനത്തില്‍ തുടങ്ങി ഒരു മാസത്തേക്ക് അബുദാബിയിലെ സാദിയാത്ത് ഐലന്റില്‍ റോക്കറ്റുകള്‍ പ്രദര്‍ശിപ്പിക്കും.പിന്നീട് ഇവ യുഎഇയുടെ പ്രധാന ഇടങ്ങളില്‍ സ്ഥിരം പ്രദര്‍ശനത്തിനായി സജ്ജമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+