യുഎഇ ദേശീയ ദിനം:മലയാളികള്‍ പുറത്തിറക്കിയ 'കുല്ലൂന എമറാത്ത്' ഗാനത്തിന് ലോക റെക്കോര്‍ഡ് , വീഡിയോ കാണൂ
ദുബായ്: യുഎഇയുടെ 44മത് ദേശീയ ദിനത്തോട് അനുബന്ധിച്ച് മലയാളികളുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ 'കുല്ലൂന എമറാത്ത്' എന്ന ഗാനത്തിന് ലോക റെക്കോര്‍ഡ്. 44ാം ദേശീയ ദിനത്തില്‍ 44 ഭാഷകളിലെ വരികളിലാണ് ഗാനം ചിട്ടപ്പെടുത്തിയത്. ഒരു ഗാനത്തില്‍ ഉള്‍പ്പെടുന്ന ഭാഷകളുടെ എണ്ണത്തിലെ ലോക റെക്കോര്‍ഡാണ് കുല്ലൂന എമറാത്ത് സ്വന്തമാക്കിയത്. മലയാളികളാണ് ഈ സംഗീത ആല്‍ബത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നതാണ് അഭിമാനകരമായ മറ്റൊരു കാര്യം.
യുഎഇയില്‍ താമസിയ്ക്കുന്ന വിവിധ രാജ്യക്കാരേയും സാംസ്‌ക്കാരിക പൈതൃകം പേറുന്നവരേയും ഒന്നിപ്പിയ്ക്കുന്നതാണ് ഗാനം. നിലവില്‍ 25 ഭാഷകള്‍ ഉള്‍പ്പെടുന്ന ഗാനത്തിനാണ് ലോക റെക്കോര്‍ഡ്. എല്ലാവരും യുഎഇക്കാര്‍ എന്ന് അര്‍ത്ഥം വരുന്ന കുല്ലൂന എമറാത്ത് എന്നാണ് ഗാനത്തിന് പേരിട്ടിരിയ്ക്കുന്നത്. മലയാളിയായ സതീഷ് എരിയാളത്താണ് ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിയ്ക്കുന്നത്.

ദുബായ് ആസ്ഥാനമായ ഓക്‌സിറ്റി ഇന്റര്‍നാഷ്ണലിന്റെ മാനേജിംഗ് ഡയറക്ടറാണ് സതീഷ്. ആല്‍ബം സംവിധാനം ചെയ്തതതും സതീഷാണ്. പ്രമുഖ ദക്ഷിണേന്ത്യന്‍ സംഗീത സംവിധായകനായ ജാസി ഗിഫ്റ്റാണ് സംഗീത സംവിധാനം. ജാസി ഗിഫ്റ്റ് ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ ഗായകര്‍ ആലാപനം നിര്‍വഹിച്ചു.

മുഹമ്മദ് റിലയന്‍സ് ലൂബ്രിക്കന്റ്‌സിനു വേണ്ടി മുഹമ്മദ് അഷ്‌റഫാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദുബായില്‍ പിആര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജീവ് നായരാണ് വരികള്‍ എഴുതിയത്. ഇംഗ്ലീഷിലെഴുതിയ ഗാനം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയായിരുന്നു.
നിരവധി സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച മോഹന്‍ പുതുശ്ശേരിയാണ് ക്യാമറാമാന്‍. രജനികാന്തിന്റെ ലിംഗ ഉള്‍പ്പടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ സംജിത്ത് മുഹമ്മദാണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ വര്‍ഗീസ് ആന്റണി, ഏകോപനം അരുണ്‍ അഗസ്റ്റിന്‍, അവിനാശ്, അഖില്‍ ബാബു.












Click it and Unblock the Notifications