ജനവാസ കേന്ദ്രങ്ങളിലേക്ക് ഹൂത്തികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 5 പേര്‍ മരണപ്പെട്ടു
സൗദി: സൗദി യെമന്‍ അതിര്‍ത്തി പ്രദേശമായ നജ്രാനില്‍ ഹൂത്തികള്‍ ബുധനാഴ്ച നടത്തിയ ഷെല്ലാക്രമണത്തില്‍ 5 പേര്‍ മരണപ്പെട്ടു. ഇതില്‍ 4 പേര്‍ സിവിലിയന്മാരും ഒരാള്‍ ജയില്‍ സെക്യൂരിറ്റി ഓഫീസറുമാണു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജിസാന്‍ ഏരിയയെ ലക്ഷ്യമാക്കി ഹൂത്തികള്‍ നടത്തിയ മിസ്സെയില്‍ ആക്രമണത്തില്‍ ഒരു ഭാര്യയും ഭര്‍ത്താവും മരണപ്പെട്ടിരുന്നു.ഇവരുടെ താമസ സ്ഥലത്ത് മിസെയില്‍ പതിക്കുകയായിരുന്നു.

അതിര്‍ത്തികളില്‍ ഹൂത്തികളുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ നേരത്തെയുണ്ടായിരുന്നെങ്കിലും ജനവാസ കേന്ദ്രങ്ങളിലേക്ക് ആദ്യമായി അക്രമണം നടത്തിയത് ചൊവ്വാഴ്ചയായിരുന്നു.

അതേ സമയം നജ്രാനിലെ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ക്കൂളുകളിലെ ഈ അദ്ധ്യയന വര്‍ഷത്തെ മുഴുവന്‍ ക്ലാസുകളും റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവിച്ചു.












Click it and Unblock the Notifications