Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്കന്‍റ് ഹാന്‍ഡ് ഉത്പ്പന്നങ്ങള്‍ നല്ല വിലയ്ക്ക് എങ്ങനെ യുഎഇയില്‍ വില്‍ക്കാം? ചില ടിപ്സ്

ദുബായ്: ജീവിത രീതി അനുദിനം മാറിക്കൊണ്ടിരിയ്ക്കുന്ന ഒന്നാണ്. ജീവിത രീതിയ്ക്ക് അനുസരിച്ച് നാം ഉപയോഗിയ്ക്കുന്ന വസ്തുക്കളും മാറും. ഫോണുകള്‍...വസ്ത്രങ്ങള്‍....ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ അങ്ങനെ പലതും. മനുഷ്യബന്ധങ്ങള്‍ക്കും മാറ്റം ഉണ്ടാകും. എന്നാല്‍ ആ ബന്ധങ്ങളെ വിറ്റ് പുതിയവ നമ്മള്‍ വാങ്ങാറില്ല. പക്ഷേ ഉപയോഗിയ്ക്കുന്ന വസ്തുക്കളെ സംബന്ധിച്ചിടത്തോളം അവ വില്‍ക്കാതെ തരമില്ല.

നിങ്ങള്‍ 2010 ല്‍ ഉപയോഗിച്ച ഫോണ്‍ അല്ല 2012 ല്‍ ഉപയോഗിയ്ക്കുന്നത്, അതാകില്ല 2015ല്‍. പുതിയവ വരുമ്പോള്‍ പഴയവയെ വില്‍ക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. ഇത്തരത്തില്‍ നാം ഉപയോഗിച്ച ഇലക്ട്രോണിക് വസ്തുക്കള്‍ ആകട്ടേ, ഫോണുകള്‍, വാച്ചുകള്‍, ഫര്‍ണിച്ചറുകള്‍ അങ്ങനെ എന്തുമാകട്ടേ ഓണ്‍ലൈനിലൂടെ അവ വിറ്റ് നല്ല പണം നേടാം. വീട്ടില്‍ നിന്നും പഴയവസ്തുക്കള്‍ ഒഴിവാകുന്നതിനൊപ്പം പണം ലഭിയ്ക്കുകയും പുതിയ വസ്തുക്കള്‍ വാങ്ങുകയും ചെയ്യാം. യുഎഇയില്‍ യൂസ്ഡ് പ്രോഡക്ട്‌സ് വിറ്റഴിയ്ക്കാന്‍ ചില ടിപ്‌സ്...

 ഏത് സെക്ഷന്‍

ഏത് സെക്ഷന്‍

യൂസ്ഡ് പ്രോഡക്ട്‌സ് വിറ്റഴിയ്ക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. വെബ്‌സൈറ്റുകള്‍ മുതല്‍ വാട്ട്‌സ് ആപ്പിലൂടെ വരെ വില്‍ക്കാം. ക്ളാസിഫൈഡ് സെക്ഷനില്‍ തന്നെ നിങ്ങള്‍ക്ക് വില്‍ക്കാനുള്ള ഉത്പ്പനം ഏത് വിഭാഗത്തില്‍ (കാറ്റഗറി) പെടുമെന്ന് ആദ്യം മനസിലാക്കണം. എന്നാല്‍ മാത്രമേ നിങ്ങള്‍ വില്‍ക്കാനുദ്ദേശിയ്ക്കുന്ന വസ്തു അത് ആവശ്യമുള്ള ഉപഭോക്കാവിന്റെ കൈയ്യില്‍ എത്തുകയുള്ളൂ

വില

വില

ഒരു മൊബൈല്‍ ഫോണ്‍ നിങ്ങള്‍ വില്‍ക്കാന്‍ പോവുകയാണ്. ഉപയോഗിച്ച് പഴകിയ മൊബൈലിന് വിപണി വിലയെക്കാള്‍ വളരെ കൂടുതല്‍ വില ഇട്ടാല്‍ ഒരു കാര്യം ആദ്യമേ പറയാം നിങ്ങളുടെ ഫോണ്‍ ആരും വാങ്ങില്ല. എന്ന് കരുതി വളരെ കുറഞ്ഞ തുകയ്ക്ക് വിറ്റ് നഷ്ടമൊന്നും സഹിയ്ക്കണമെന്നും പറയുന്നില്ല. വില ഇടും മുമ്പ് സൈറ്റില്‍ വില്‍പ്പനയ്ക്കായി വച്ചിരിയ്ക്കുന്ന യൂസ്ഡ് ഫോണുകളുടെ വില ഒന്ന് നോക്കിയാല്‍ മതി. ഇപ്പോ ഒരു ആത്മവിശ്വാസം തോന്നുന്നില്ലേ. ഇനി നിങ്ങളുടെ ഫോണിന് നിങ്ങള്‍ തന്നെ വിലയിട്ടോളൂ

ഹെഡ്‌ലൈന്‍

ഹെഡ്‌ലൈന്‍

വാര്‍ത്തയുടെ തലക്കെട്ട് കൊണ്ട് നിങ്ങളെ എപ്പോഴും തെറ്റിദ്ധരിപ്പിയ്ക്കുന്നവരാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളെന്ന് പ്രവാസികള്‍ പരാതി പറയാറില്ലേ. സ്വന്തം മൊബൈല്‍ ഫോണ്‍ വില്‍ക്കാനൊരുങ്ങുമ്പോള്‍ ഇത്തരം മാധ്യമങ്ങളെ കടത്തി വെട്ടാനുള്ള അവസരം നിങ്ങള്‍ക്കും ലഭിയ്ക്കും. കാര്യം വളരെ സിമ്പിള്‍ ഫോണ്‍ വില്‍ക്കാന്‍ നല്ല തലക്കെട്ട് നല്‍കണം. ഈ തലക്കെട്ട് കണ്ടാല്‍ ഉപഭോക്താവ് ആകൃഷ്ടനാകണം.

വിവരണം

വിവരണം

ഉത്പ്പന്നത്തെപ്പറ്റിയുള്ള വിവരണം വളരെ ചെറുതും ആകര്‍ഷകവും ആയിരിയ്ക്കണം. ഒരുപാട് വലിയ വിവരണമായാല്‍ അതിനും ചാര്‍ജ്ജ് അധികം ഈടാക്കപ്പെടാറുണ്ട്. പിന്നെ ഏറെ ശ്രദ്ധിയ്‌ക്കേണ്ട കാര്യം അക്ഷരതെറ്റുകള്‍ പാടില്ല എന്നത് തന്നെ.

ചിത്രം

ചിത്രം

നല്ല അടിപൊളി ഒരു ഫോണ്‍ വില്‍ക്കാനുണ്ട്, പക്ഷേ അതിന്റെ വ്യക്തതയില്ലാത്ത ഒരു ചിത്രം പരസ്യത്തിനൊപ്പം നല്‍കിയാല്‍ ആരെങ്കിലും ഫോണ്‍ വാങ്ങുമോ. അപ്പോള്‍ എന്ത് ചെയ്യണം..നല്ല ക്വാളിറ്റിയുള്ള ചിത്രം അപ്ലോഡ് ചെയ്യണം. പിന്നേ മറ്റ് ഫോണുകളുടെ പടമൊന്നും സ്വന്തം ഫോണിന് പകരം പോസ്റ്റ് ചെയ്ത് തട്ടിപ്പ് നടത്താനൊന്നും നോക്കല്ലേ...യുഎഇയാണ് രാജ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+