യുഎഇ: തീപിടുത്തത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു, സംഭവം പുറത്തറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം
തീപിടുത്തത്തില്‍ തൊഴിലാളികള്‍ മരിച്ച സംഭവം പുറത്തറിഞ്ഞത് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം
അബുദാബി: അബുദാബിയിലെ ദുഹാമിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. തെലങ്കാന സ്വദേശികളായ അഞ്ച് യുവാക്കളാണ് പൊള്ളലേറ്റ് മരിച്ചത്. കമറെഡ്ഡി സ്വദേശി പിറ്റ്ല നരേഷ്(25), നിര്‍മല്‍ സ്വദേശികളായ മലവത് പ്രകാശ് നായിക് (29), അഖിലേഷ് (22), ബെറി ഗംഗാ രാജു (20) നിസാമാബാദ് സ്വദേശി ബൈറി ഗംഗാരാജു(20) എന്നിവരാണ് മരിച്ചത്. ഒക്ടോബര്‍ 19നായിരിന്നു സംഭവം.
മേധക്കില്‍ നിന്നുള്ള മറ്റേല രാജു, നിസാമാബാദ് സ്വദേശി ബജണ്ണ, സിരിസില്ലയില്‍ നിന്നുള്ള സാമ്പയ്യാ, നിര്‍മ്മല്‍ സ്വദേശികളായ തിരുപ്പതി, രവീന്ദര്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവമറിഞ്ഞ രുദ്രപ്രസാദ് മാധ്യമങ്ങളെ വിവരമറിയിച്ച ശേഷം യുഎഇ അധികൃതരുമായി ബന്ധപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ തെലങ്കാനയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

തെലങ്കാന എന്‍ആര്‍ഐ വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് രുദ്ര ശങ്കര്‍ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി തൊഴിലാളികളുമായി സംവദിക്കവേയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ധുവാമിലെ ഒരു കമ്പനിയിലെ ജീവനക്കാരായ യുവാക്കള്‍ താമസിക്കുന്ന കെട്ടിടത്തില്‍ അര്‍ധരാത്രിയിലുണ്ടായ തീപിടുത്തത്തിലായിരുന്നു അഞ്ചുപേരും മരിച്ചത്.
രണ്ട് നിലകളിലെ 32 മുറികളിലായാണ് ജീവനക്കാരെ താമസിപ്പിച്ചിരിന്നത്. ഇതില്‍ 17, 20, 30 എന്നീ നമ്പര്‍ മുറികളിലായി താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്. 17ാം നമ്പര്‍ മുറിയിലെ ഫൈബര്‍ വാതിലിനായിരുന്നു ആദ്യം തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം. തീ മിനിറ്റുകള്‍ക്കകം ആളിപ്പടര്‍ന്നതാണ് മരണത്തിനിടയാക്കിയത്.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications