ആടുകളെ മോഷ്ടിച്ചു, 5 പ്രവാസികള്‍ക്ക് അബുദാബിയില്‍ തടവ് ശിക്ഷ
അബുദാബി: ആടിനെ മോഷ്ടിച്ച കേസില്‍ അബുദാബിയില്‍ അഞ്ച് പേര്‍ക്ക് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ. 200 ആടുകളെ മോഷ്ടിച്ച ഏഷ്യക്കാരായ അഞ്ച് യുവാക്കള്‍ക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. അല്‍ ഖാര്‍ബിയയിലെ 21 ഫാമുകളില്‍ നിന്നാണ് ഇവര്‍ 200 ആടുകളെ മോഷ്ടിച്ചത്.
ഫാമുകളിലെ ജീവനക്കാരായ മൂന്ന് പേരും രണ്ട് ഡ്രൈവര്‍മാരുമാണ് ശിക്ഷിയ്ക്കപ്പെട്ടത്. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ ഇവരെ നാടുകടത്തണമെന്ന് കേസ് പരിഗണിച്ച ജഡ്ജി ഒസാമ ഒസ്മാന്‍ മുഹമ്മദ് പറഞ്ഞു. പൊതുവിചാരണയ്ക്ക് ശേഷമാണ് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചത്.

മോഷ്ടിയ്ക്കപ്പെട്ട 200 ആടുകള്‍ക്ക് 150,000 ദിര്‍ഹം വിലമതിപ്പുണ്ട്. വിചാരണയ്ക്കിടെ പ്രതികളെല്ലാം കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികള്‍ ഏഷ്യക്കാരാണെന്ന് പറയുന്നതല്ലാതെ രാജ്യമോ പേര് വിവരമോ പുറത്ത് വിട്ടിട്ടില്ല. അല്‍ ബയാന്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications