Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലെ ഈ സുന്ദരിയ്ക്ക് ലോകമെന്പാടും ആരാധകര്‍, എന്താ മൊഞ്ച്, കാണൂ

ദുബായ്: അത്ഭുതങ്ങള്‍ സൃഷ്ടിയ്ക്കുന്നതില്‍ എപ്പോഴും മുന്‍പന്തിയിലാണ് ദുബായ്. എന്നാല്‍ ദുബായ് എന്ന നഗരത്തിന് തന്നെ വിസ്മയമാകുന്ന ഒരു കൊച്ചു മിടുക്കിയെ നമുക്ക് പരിചയപ്പെടാം. പേര് ബ്രന്ന യുവാന്‍ . അഞ്ച് വയസുകാരിയായ ഈ ദക്ഷിണ കൊറിയന്‍ പെണ്‍കുട്ടി ദുബായിലാണ് താമസം. ഫേസ്ബുക്കില്‍ ഒരു കൗതുകത്തിന് വേണ്ടി ബ്രന്നയുടെ ചിത്രങ്ങള്‍ അമ്മ പോസ്റ്റ് ചെയ്ത് തുടങ്ങി.

ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ബ്രന്നയ്ക്ക് വേണ്ടി മാത്രം ഒരു ഫേസ് ബുക്ക് പേജ് തുടങ്ങാന്‍ ആവശ്യമുയര്‍ന്നു. അത്തരത്തില്‍ ആരംഭിച്ച പേജിന് 232,920 ലൈക്കുകളാണുള്ളത്. വൈകാതെ തന്നെ ഇന്‍സ്റ്റാഗ്രാമിലും 'ഓഫിഷ്യല്‍ ബ്രന്ന യുവാന്‍' എന്ന പേരില്‍ പേജ് തുടങ്ങി. 1.3 മില്യണ്‍ ഫോളോവേഴ്‌സാണ് ഈ കൊച്ചു സുന്ദരിയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്.

അമ്മ ഫിലിപ്പീന്‍സുകാരിയും അച്ഛന്‍ ദക്ഷിണ കൊറിയക്കാരനുമാണ്. അഞ്ച് വയസിലെ ബ്രന്നയുടെ കുസൃതത്തരങ്ങളും കുട്ടിത്തം കലര്‍ന്ന മുഖവും തന്നെയാണ് അവളെ പോപ്പുലറാക്കിയത്. ലോകത്തിന്റെ പലഭാഗത്ത് നിന്ന് ആരാധകര്‍ ഒട്ടേറെ സമ്മാനങ്ങള്‍ ഈ സുന്ദരിയ്ക്ക് അയച്ച് കൊടുക്കാറുണ്ട്. കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും...

 ബ്രന്ന യുവാന്‍

ബ്രന്ന യുവാന്‍

വെറും അഞ്ച് വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് ബ്രന്ന

കുട്ടി താരം

കുട്ടി താരം

ലോകമെമ്പാടും ആരാധകരുള്ള ഒരു കൊച്ചു സുന്ദരിയായി ബ്രന്ന മാറിക്കഴിഞ്ഞു

ഫേസ് ബുക്കില്‍

ഫേസ് ബുക്കില്‍

ഫേസ്ബുക്കില്‍ ബ്രന്നയുടെ അമ്മ അവളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതാണ് അവളെ പോപ്പുലറാക്കിയത്

ഫേസ്ബുക്ക് പേജ്

ഫേസ്ബുക്ക് പേജ്

ബ്രന്നയുടെ ഫേസ്ബുക്ക് പേജിന് 232,920 ലൈക്കുകളാണുള്ളത്.

ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാം

1.3 മില്യണ്‍ ആരാധകരാണ് ബ്രന്നയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്.

കുടുംബം

കുടുംബം

ഫിലിപ്പീന്‍സുകാരിയായ അമ്മയും ദക്ഷിണകൊറിയക്കാരാനായ അച്ഛനും 7 വയസുള്ള ചേട്ടനും അടങ്ങുന്നതാണ് ബ്രന്നയുടെ കുടുംബം

നാല് ഭാഷകള്‍

നാല് ഭാഷകള്‍

ഇംഗ്ളീഷ്, കൊറിയന്‍, ടഗലോഗ്, അറബിക് എന്നീ ഭാഷകള്‍ ബ്രന്ന അനായാസം കൈകാര്യം ചെയ്യും

ദുബായ് ഇഷ്ടം

ദുബായ് ഇഷ്ടം

സീ ഫുഡ് എക്‌സ്‌പോര്‍ട്ട് ബിസിനസാണ് ബ്രന്നയുടെ അച്ഛന്. ഇതിന് വേണ്ടിയാണ് കുടുംബം കൊറിയയില്‍ നിന്ന് ദുബായിലെത്തിയത്. എന്നാല്‍ പിന്നീടിവര്‍ മടങ്ങിയില്ല

ക്യൂട്ട്

ക്യൂട്ട്

കുട്ടിത്തം കലര്‍ന്ന മുഖവും ആകര്‍ഷകമായ ചിരിയും തന്നെയാണ് ബ്രന്നയുടെ പ്‌ളസ് പോയിന്റ്‌സ്

കൈ നിറയെ സമ്മാനങ്ങള്‍

കൈ നിറയെ സമ്മാനങ്ങള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആരാധകര്‍ കൈനിറയെ സമ്മാനം ഈ കൊച്ചു മിടുക്കിയ്്ക്ക് അയക്കാറുണ്ട്. നന്നായി ഡാന്‍സ് കളിയ്ക്കാനും ഈ മിടുക്കി കുട്ടിയ്ക്കറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+