ലിഫ്റ്റിനിടയില്പെട്ട് അഞ്ച് വയസുകാരി മരിച്ചു
റാസ് അല്‍ ഖൈമ: ലിഫ്റ്റിന്റെ വാതിലിനും കോണ്‍ക്രീറ്റ് ഭിത്തിയ്ക്കും ഇടയില്‍ പെട്ട് അഞ്ച് വയസ്സുകാരി മരിച്ചു. റാസ് അല്‍ ഖൈമയിലെ ഒരു മാളിലാണ് സംഭവം നടക്കുന്നത്. സാധനങ്ങള്‍ മുകളിലത്തെ നിലകളിലേയ്ക്ക് കൊണ്ട് പോകുന്നതിനുള്ള ലിഫ്റ്റില്പെട്ടാണ് പെണ്‍കുട്ടിയ്ക്ക് അപകടം പറ്റിയത്.
അമ്മയ്ക്ക് ഒരു ബന്ധുവിനും ഒപ്പമാണ് പെണ്‍കുട്ടി മാളില്‍ എത്തിയത്. കമ്പനിയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിയ്ക്കുന്ന ലിഫ്റ്റാണിതെന്ന് അധികൃതര്‍ പറഞ്ഞു. നവംബര്‍ 10 ഞായറാഴ്ചയാണ് പെണ്‍കുട്ടി അപകടത്തില്‍പെട്ട വിവരം പൊലീസിന് ലഭിയ്ക്കുന്നത്.

കേണല്‍ അബ്ദുള്ള അലി മഖെസ് (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ റാസ് അല്‍ ഖൈമ പൊലീസ്) ആണ് ഇക്കാര്യം പറഞ്ഞത്.പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ലിഫ്റ്റ് വീണ് ഇന്ത്യക്കാരന് മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ ലിഫ്റ്റ് ദേഹത്തേയ്ക്ക് വീണ് ഇന്ത്യക്കാരന് മരിച്ചു. ലിഫ്റ്റ് ദേഹത്തേയ്ക്ക് വീണാണ് 30 കാരനായ ഇന്ത്യക്കാരന് മരിച്ചത്. അല്ബുട്ടീനയിലാണ് സംഭവം. ഉച്ചയ്ക്ക് 1.30 ഓടെയാണ് പൊലീസിന് വിവരം ലഭിയ്ക്കുന്നത്.
ഒരു കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലായിരുന്നു സംഭവം. ലിഫ്റ്റിന്റെ വാതിലുകള്‍ വൃത്തിയാക്കുകയായിരുന്നു യുവാവ്. ഇതിനിടയിലാണ് അപകടം നടന്നത്. സഹപ്രവര്‍ത്തകര്‍ രക്ഷിയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ലിഫ്റ്റുകള്‍ സ്ഥാപിയ്ക്കണമെന്ന് ഷാര്‍ജയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്കി.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications