ഉം അല്‍ കുവെെന്‍: 5വയസുകാരിയായ മലയാളി മുങ്ങിമരിച്ചു
ഉം അല്‍ കുവൈന്‍: മലയാളിയായ അഞ്ച് വയസുകാരി ഉം അല്‍ കുവൈനില്‍ കടലില്‍ മുങ്ങി മരിച്ചു. കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച് അപകടത്തിലായ അമ്മയെ കോസ്റ്റ് ഗാർഡ് രക്ഷിച്ച് ആശുപത്രിയിലാക്കി. യുകെജി വിദ്യാര്‍ഥിനിയ അനഘ ഷമ്മിയാണ് അപകടത്തില്‍ മരിച്ചത്. ആശുപത്രിയില്‍ നിന്ന് മടങ്ങും വഴിയാണ് കുട്ടി കടലില്‍ ഇറങ്ങിതും അപകടത്തില്‍പെട്ടതും.
കുട്ടി തിരയില്‍ അകപ്പെടുന്നത് കണ്ട് രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കവെയാണ് അമ്മയും തിരയില്‍ പെട്ടത്. കേരളത്തില്‍ നിന്ന് വളരെ നാളായി ഉം അല്‍ഖൈനില്‍ താമസമാക്കിയവരാണ് കുടുംബം. ഷമ്മി, സൗമ്യ ഷമ്മി എന്നിവരാണ്.

ഉം അല്‍ ഖുവൈനിലെ ന്യൂ ഇന്ത്യന്‍ സ്‌കൂളിവെ വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. രണ്ട് കുട്ടികളാണ് ദമ്പതിമാര്‍ക്ക്. ഇളയകുട്ടിയാണ് അപകടത്തില്‍ പെട്ടതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മകള്‍ കണ്‍മുന്നില്‍ മരണപ്പെട്ടത്തിന്റെ ആഘാതത്തില്‍ നിന്നും പെണ്‍കുട്ടിയുടെ അമ്മ മോചിതയായിട്ടില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. പെണ്‍കുട്ടിയുടെ പിതാവ് ഉം അല്‍ ഖുവൈനിലെ ഒരു കമ്പനിയിലെ ജീവനക്കാരനാണ്.












Click it and Unblock the Notifications