ഡല്‍ഹി മാര്‍ച്ചില്‍ യുഎഇ യില്‍ നിന്നും 50 പ്രതിനിധികള്‍ പങ്കെടുക്കും
ഷാര്‍ജ: പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയ മോദി സര്‍ക്കാറിന്റെ നടപടിക്കെതിരെ മാര്‍ച്ച് 7ാം തിയ്യതി ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന മാര്‍ച്ചില്‍ 50 പ്രതിനിധികളെ പങ്കെടുപ്പിക്കുവാന്‍ ഷാര്‍ജയില്‍ ചേര്‍ന്ന ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രധാനമന്തി, വിദേശകാര്യ മന്ത്രി, കോണ്‍ഗ്രസ്സ് പ്രസിഡണ്ട്, എന്നിവരെ കാണുന്ന ഇന്‍ക്കാസ് പ്രതിനിധികള്‍ പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. ഇന്‍കാസ് യു.എ.ഇ.കമ്മിറ്റി പ്രസിഡണ്ട് സി.ആര്‍.ജി.നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.വൈ.എ.റഹീം, അബുദാബി മലയാളി സമാജം പ്രസിഡണ്ട് യേശു ശിലന്‍, എന്‍.പി.രാമചന്ദ്രന്‍ ആര്‍.എം.വി.ജമാല്‍, ടി.എ.നാസര്‍, ഷാജി ഖാന്‍ ,രഘുത്തമന്‍ ,എച്ച്.അശറഫ് ,എസ്.മുഹമ്മദ് ജാബിര്‍, മഹാദേവന്‍ ,വി.കെ.മുരളീധരന്‍, നാരായണന്‍ നായര്‍, അബ്രഹാം ജേക്കബ്ബ്, ഇ.പി.ജോണ്‍സന്‍, അഡ്വ.ടി.കെ.ഹാഷിക്ക്.

സി.മോഹന്‍ദാസ്, ദിലീപ് ഇബ്രാഹിം, ഹെ ഹിന്‍, പി.ആര്‍.ഉണ്ണികൃഷ്ണന്‍, പി.കെ.ഷാജി', മനോജ് പുഷ്‌ക്കരന്‍, കെ.സി.അബുബക്കര്‍ ,ജോജോ, ശിവരാമന്‍, ബി.യു.നസീര്‍, ജീമോന്‍, സേതുമാധവന്‍, സജാദ് ഫൈസല്‍, എന്‍.ആര്‍.മായി ന്‍, ബി.എ.നാസര്‍, അനൂപ് നമ്പ്യാര്‍, ചന്ദ്ര പ്രകാശ് ഇടമന, സവ ഖാന്‍ ,നാസര്‍ കാരക മണ്ഡപം, സൈനുദ്ദീന്‍ അശറഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി സ്വാഗതവും വൈസ് പ്രസിഡണ്ട് ടി.എ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications