Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, ദുബായ് സൗത്തില്‍ മാത്രം 500,000 തൊഴിലവസരങ്ങള്‍, വിശദാംശങ്ങള്‍...

ദുബായ്: തൊഴില്‍ തേടി വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ദുബായ് നഗരം വന്‍ തൊഴിലവസരങ്ങളുമായി നിങ്ങളെ കാത്തിരിയ്ക്കുകയാണ്. പക്ഷേ നിങ്ങളും കുറച്ച് കാത്തിരിയ്‌ക്കേണ്ടി വരും. ദുബായ് സൗത്തില്‍ മാത്രം 500,000 തൊഴിലവസരങ്ങളാണ് സൃഷ്ടിയ്ക്കപ്പെടുന്നത്.

മാത്രമല്ല പത്ത് ലക്ഷത്തോളം പേര്‍ക്ക് താമസിയ്ക്കാന്‍ പാകത്തില്‍ ദുബായ് സൗത്ത് മാറുമെന്നാണ് റിയല്‍ എസ്റ്റേറ്റ് പ്രമുഖര്‍ പറയുന്നത്. ദുബായില്‍ സൃഷ്ടിയ്ക്കപ്പെടാന്‍ പോകുന്ന തൊഴിലവസരങ്ങളെപ്പറ്റി കൂടുതല്‍ അറിയാം...

ദുബായ് സൗത്തില്‍ മാത്രം

ദുബായ് സൗത്തില്‍ മാത്രം

ദുബായ് സൗത്തില്‍ മാത്രം 500,000 തൊഴിലവസരങ്ങളാണ് സൃഷ്ടിയ്ക്കപ്പെടുന്നത്.പത്ത് ലക്ഷത്തോളം പേര്‍ക്ക് താമസിയ്ക്കാന്‍ പാകത്തില്‍ ദുബായ് സൗത്ത് മാറ്റപ്പെടുമെന്ന് റിയല്‍ എസ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ അവാധി പറഞ്ഞു.

തൊഴിലവസരങ്ങള്‍

തൊഴിലവസരങ്ങള്‍

ദുബായ് സൗത്തില്‍ മാത്രം 500,000 തൊഴിലവസരങ്ങളാണ് സൃഷ്ടിയ്ക്കപ്പെടുന്നതെന്ന് അധികൃതര്‍ പറയുമ്പോഴും. കുറച്ച് നാള്‍ കാത്തിരിയ്‌ക്കേണ്ടി വരും. 2021 ലാണ് എമിറേറ്റില്‍ ഇത്രയധികം തൊഴിലവസരം സൃഷ്ടിയ്ക്കപ്പെടുക

25 ബില്യണ്‍ ദിര്‍ഹം

25 ബില്യണ്‍ ദിര്‍ഹം

25 ബില്യണ്‍ ദിര്‍ഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്യോശിയ്ക്കുന്നത്. സ്‌കൂളുകള്‍, സിവിക് സെന്ററുകള്‍, വെല്‍നെസ് സെന്ററുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, പാലങ്ങള്‍, റോഡുകള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഓര്‍ഗാനിക് ഫാമുകള്‍ എന്നിവയും സൃഷ്ടിയ്ക്കപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ വിദേശികള്‍ക്കും തൊവില്‍ ലഭിയ്ക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട

മികച്ച താമസ സൗകര്യം

മികച്ച താമസ സൗകര്യം

ദുബായ് സൗത്തില്‍ താമസക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കുകയും സര്‍ക്കാരിന് ബാധ്യതയാകാതിരിയ്ക്കാന്‍ വേണ്ട പരമാവധി ശ്രമങ്ങളുമാണ് നടത്തുന്നത്

പ്രതീക്ഷ

പ്രതീക്ഷ

വന്‍ വികസന പദ്ധതികളിലേയ്ക്ക് കുതിയ്ക്കാനൊരുങ്ങുന്ന ദുബായ് സൗത്ത് തൊഴില്‍ അന്വേഷകര്‍ക്കും പ്രതീക്ഷയാവുകയാണ്

ഭാവിയില്‍

ഭാവിയില്‍

ഇന്ത്യക്കാര്‍ തൊഴില്‍ തേടി പോകുന്ന യുഎഇ എമിറേറ്റുകളില്‍ ഒന്നാണ് ദുബായ്. ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരം വിദേശത്ത് ലഭിച്ചാല്‍ വരും ഭാവിയില്‍ സന്ബദ് വ്യവസ്ഥയിലും ഗുണകരമായ മാറ്റം പ്രതീക്ഷിയ്ക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+