എട്ടു വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, പിന്നെ സംഭവിച്ചത്, ഇന്ത്യക്കാരൻ ദുബായിയിൽ പിടിയിൽ

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ദുബായിയിൽ എട്ടു വയസുകാരിയ്ക്ക് നേരെ പീഡനം ശ്രമം. ലൈംഗികാസ്വാദന ഉദ്ദേശത്തോടെ ശരീരഭാഗത്ത് സ്പർശിച്ച 51 കാരനായ ഇലക്ട്രീഷ്യൻ ദുബായിയിൽ പിടിയിൽ. ദുബായി കോടതി ഇയാൾക്ക് മൂന്ന് മാസത്തെ തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞാൽ ഉടൻ തന്നെ ഇയാളെ നാട്ടിലേയ്ക്ക് കയറ്റി അയക്കും.

ഇന്ത്യൻ വംശജയായ കുട്ടിക്ക് നേരെയാണ് പീഡനശ്രമുണ്ടായത്. ഇലക്ട്രിക്കൽ ജോലിക്കായി വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ കുട്ടിയെ മോശമായ രീതിയിൽ നോക്കുകയും സ്പർശിക്കുകയും ചെയ്തത്.സെപ്റ്റംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ആണവ പരീക്ഷണങ്ങൾക്ക് തൽക്കാലം വിട? ഉന്നിന്റെ മാറ്റത്തിനു പിന്നിൽ സ്ത്രീ, ചിത്രങ്ങൾ പുറത്ത്

 ശരീരഭാഗത്ത് സ്പർശിച്ചു

ശരീരഭാഗത്ത് സ്പർശിച്ചു

എട്ടു വയസു പ്രായമുള്ള പെൺകുട്ടിയുടെ ശരീരത്തിലാണ് ലൈംഗികാസ്വാദന ഉദ്ദേശത്തോടെ 51 കാരൻ കയറി പിടിച്ചത്. ലൈംഗികമായി ഉപദ്രവിക്കുക എന്ന ഉദ്യേശത്തോടെ കൂടിയാണ് ഇയാൾ കുഞ്ഞിനെ സ്പർശിച്ചത്.

ചെറുത്ത് നിന്നു

ചെറുത്ത് നിന്നു

എന്നാൽ ഇലക്ട്രീഷ്യന്റെ പൊരുമാറ്റത്തിൽ പൊരുത്തക്കേട് മനസിലാക്കിയ കുട്ടി തുടക്കത്തിലെ തന്നെ ഒഴിഞ്ഞു മാറിയിരുന്നു. കുട്ടി ഇയാളുടെ കൈവെട്ടിച്ച ബാത്ത് റൂമിൽ കയറി ഒളിച്ചിരുന്നു. ഇയാൾ വീട് വിട്ട് പോയതിനു ശേഷമാണ് കുട്ടി പുറത്തിറങ്ങിയത്

 രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല

രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല

മാതാപിതാക്കൾ ജോലിയ്ക്ക് പോയ അവസരത്തിലാണ് ഇയാൾ വീട്ടിലെത്തിയത്. ജോലിക്കാരിയും കുട്ടിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഈ അവസരം ഇയാൾ മുതലെടുക്കുകയായിരുന്നു.

പോലീസിൽ പരാതി നൽകി

പോലീസിൽ പരാതി നൽകി

പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം തന്റെ മാതപിതാക്കളെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് ദുബായ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂടാതെ പെൺകുട്ടി ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തടവ് ശിക്ഷ

തടവ് ശിക്ഷ

കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്ക് കോടതി മൂന്ന് മാസത്തെ തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ കലാവധി കഴിഞ്ഞാലുടൻ തന്നെ ഇയാളെ നാട്ടിലേയ്ക്ക് മടക്കി അയക്കാനും കോടതി ഉത്തരവിട്ടു.

English summary
A 51-year-old Indian electrician faced a molestation charge in the Court of First Instance after being accused of groping an 8-year-old girl while she was home alone with the maid.The incident allegedly happened on September 4 and was reported to Al Rafaa police station.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്