Get Updates
Get notified of breaking news, exclusive insights, and must-see stories!

കഅബാലയെത്ത അണിയിക്കാന്‍ സ്വര്‍ണ കിസ്വ

Kiswa
റിയാദ്: മക്കയിലെ വിശുദ്ധ കഅബയില്‍ ഇടുന്നതിനുള്ള കിസ്വ നിര്‍മ്മിച്ചത് ആറ് മില്ല്യന്‍ ഡോളറിന്‍രെ സ്വര്‍ണം ഉപയോഗിച്ച്. സൗദിയിലെ ഒരു ഫാക്ടറിയിലാണ് സ്വര്‍ണ കിസ്വ ഒരുക്കിയത്. സ്വര്‍ണം കൊണ്ടാണ് കസ്വയിലെ എംബ്രോയിഡറി ഒരുക്കിയത്.ഖുറാന്‍ വചനങ്ങളാണ് കിസ്വയില്‍ തുന്നിച്ചേര്‍ക്കുന്നത്. 200 ഓളം പേരാണ് കിസ്വ നിര്‍മ്മിയ്ക്കുന്നതിന്റെ ജോലികളില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ സ്വര്‍ണം കൊണ്ട് ഇത്തരം ചിത്രത്തുന്നലുകള്‍ നടത്തുന്നതിന്റെ രഹസ്യം ജോലിക്കാര്‍ ആരോടും വെളിപ്പെടുത്താറില്ല. തലമുറകളായി പകര്‍ന്ന് കിട്ടിയതാണ് കിസ്വ നിര്‍മ്മാണത്തിന്‍റെ രഹസ്യം.

കഴിഞ്ഞ എട്ട് മാസങ്ങള്‍ കൊണ്ടാണ് കിസ്വ നിര്‍മ്മിച്ചത്. ഹജ്ജ് കര്‍മ്മങ്ങള്‍ ഒക്ടോബര്‍ 14 നാണ് ആരംഭിയ്ക്കുന്നത്. ഈ ദിനത്തിലാണ് കഅബാലയത്തെ കിസ്വ അണിയ്ക്കുന്നത്. ഒരോ വര്‍ഷവും ഇത്തരത്തില്‍ കിസ്വ അണിയിക്കും. ഹജ്ജ് ദിനങ്ങളില്‍ മക്കയിലെ ശ്രദ്ധാ കേന്ദ്രമാണ് കഅബ. മസ്ജിദുല്‍ ഹമറിനകത്ത് സ്ഥിതിചെയ്യുന്ന സമചതുരാകൃതിയിലുള്ള കഅബ നിര്‍മ്മിച്ചത് ഇബ്രാഹിം നബിയും പുത്രന്‍ ഇസ്മായിലും ചേര്‍ന്നാണ്. ഇസ്ലാമിക പരമായി ഏറ്റവും അധികം പവിത്രമായ സ്ഥലമാണ് കഅബ. ഹജ്ജ് ,ഉംറ കര്‍മ്മങ്ങള്‍ക്കെത്തുന്ന തീര്‍ത്ഥാടകര്‍ കഅബയെ ഏഴ് തവണ പ്രദക്ഷിണം ചെയ്യും.

അതിനാല്‍ തന്നെ കഅബയോളം പുണ്യമുണ്ട് കഅബയെ മൂടന്ന കിസ്വയ്ക്കും. സ്വര്‍ണവും, സില്‍ക്ക് തുണിയും ഉപയോഗിച്ചാണ് കിസ്വ നിര്‍മ്മിയ്ക്കുന്നത്. ഫാക്ടറിയ്ക്ക പുറത്തുള്ളവര്‍ക്ക് കിസ്വയുടെ നിര്‍മ്മാണ രഹസ്യം അറിയില്ല. ഇനി ആദ്യമായ് ഫാക്ടറിയിലെത്തുന്ന തൊഴിലാളിയ്ക്ക് മുതിര്‍ന്ന ജോലിക്കാര്‍ മൂന്ന് മാസത്തോളം കിസ്വ നിര്‍മ്മാണത്തിന് പരിശീലനം നല്‍കും. ആയിരങ്ങളുടെ ശ്രദ്ധകേന്ദ്രമായി മാറുന്ന കഅബയെ പുതയ്ക്കുന്ന കിസ്വ നിര്‍മ്മിയ്ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവിടത്തെ ഓരോ തൊഴിലാളിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+