ദുബായില്‍ ആറുവയസ്സുകാരന്‍ വാഹനം ഇടിച്ചു മരിച്ചു!!!
ദുബായ്: സൈക്കിളില്‍ ഖുര്‍ആന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങവെ വാഹനം ഇടിച്ച് ഇന്ത്യക്കാരനായ ആറുവയസ്സുകാരന്‍ മരിച്ചു. യാല യുഷ എന്ന വിദ്യാര്‍ത്ഥിയാണ് മുര്‍ഷിദ് ബസാറില്‍ ഫോര്‍വീല്‍ വാഹനത്തിന്റെ അടിയില്‍പ്പെട്ട് മരിച്ചത്.
റോഡില്‍ സൈക്കിള്‍ വാഹനത്തിന്റെ മുന്നിലേക്ക് പൊടുന്നനെ കടന്നതാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇന്ത്യക്കാരനായ വാഹനത്തിന്റെ ഡ്രൈവര്‍ കുട്ടി വാഹനത്തിന് തട്ടിയത് ശ്രദ്ദയില്‍പ്പെട്ടതിനെ തുടര്‍ന്ന് പിന്നിലേക്ക് എടുക്കുകയായിരുന്നു.

എങ്കിലും വാഹനം കുട്ടിയുടെ ശരീരത്തില്‍ കയറി ഇറങ്ങി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുട്ടി സൈക്കിളില്‍ തന്നെയാണ് ഖുര്‍ആന്‍ ക്ലാസില്‍ തനിച്ച് പോയിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതശരീരം അല്‍ഖൂസില്‍ ഖബറടക്കി.












Click it and Unblock the Notifications