Get Updates
Get notified of breaking news, exclusive insights, and must-see stories!

യെമനില്‍ മലയാളികളുടെ താമസസ്ഥലത്തിന് സമീപം മിസൈല്‍ ആക്രമണം

സനാ: യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് രാഷ്ട്രങ്ങള്‍ നടത്തുന്ന സൈനിക നടപടികള്‍ ആറ് മാസത്തേയ്ക്ക തുടര്‍ന്നേക്കും. വളരെ കുറച്ച് നാളുകള്‍ മാത്രമേ സൈനിക നടപടിയുണ്ടാകൂ എന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ വളരെ അപകടകരമായ അവസ്ഥയിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിയ്ക്കുന്നത്. ഷിയ ഹൂദി തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങള്‍ക്ക് നേരെയുള്ള വ്യോമാക്രമണം സൗദി ശക്തമാക്കി. ഈ പ്രദേശങ്ങളിലെല്ലാം തന്നെ ഒട്ടേറെ മലയാളികള്‍ താമസിയ്ക്കുന്നുണ്ട്.

ഹൂദികളുടെ വിമത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിയ്ക്കുന്നതിന് വേണ്ടി അറബ് സഖ്യകക്ഷികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഞെട്ടി വിറച്ചിരിയ്ക്കുകയാണ് മലയാളികള്‍. സനയിലെ ഒരു കെട്ടിടത്തില്‍ മാത്രം അറുപതില്‍ അധികം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.

sanaa

സനയില്‍ മലയാളികളുടെ താമസസ്ഥലത്തിന് സമീപം മിസൈല്‍ ആക്രമണം ഉണ്ടായി. ദൃശ്യങ്ങള്‍ മലയാളികള്‍ പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ക്ക് അയച്ചു. ആശങ്കയോടെയാണ് ഓരോ ദിവസവും ഇവര്‍ തള്ളിനീക്കുന്നത്. 100 പോര്‍ വിമാനങ്ങളും ഒന്നരലക്ഷം സൈനികരുമാണ് സൗദി അറേബ്യ മേഖലയില്‍ വിന്യസിച്ചിരിയ്ക്കുന്നത്.

രാപ്പകല്‍ ഭേദമില്ലാതെ പോര്‍വിമാനങ്ങള്‍ വിമത കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെ മിസൈല്‍ ആക്രമണം നടത്തുകയാണ്. വിമതരുടെ അധീനതയിലുള്ള ഏഴ് പ്രവിശ്യകളിലും ആക്രമണം അതിരൂക്ഷമാവുകയാണ്. സനാ, സഅദാ, അല്‍ഹദീദിയ്യ, മഅ്‌റബ് പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+