Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദ് ഇബ്രാഹിമിന്റെ അറുപതാം പിറന്നാള്‍ ആഘോഷം ദുബായില്‍?

ദുബായ്: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം തന്റെ അറുപതാം പിറന്നാല്‍ വന്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 26നാണ് ദാവൂദിന്റെ പിറന്നാള്‍ ദുബായില്‍ വെച്ചോ പാക്കിസ്ഥാനില്‍ വെച്ചോ ആയിരിക്കും പിറന്നാള്‍ ആഘോഷം എന്നാണ് വിവരം. ഇതിനായി ദാവൂദ് പ്രമുഖര്‍ക്ക് ക്ഷണപത്രം അയച്ചതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി.

ഏകദേശം അറുനൂറോളം പേര്‍ പങ്കെടുക്കുന്ന പാര്‍ട്ടി നടത്താനാണ് ദാവൂദിന്റെ പരിപാടി. ഇത്രയും പേര്‍ക്ക് ക്ഷണക്കത്തുകള്‍ അയച്ചുകഴിഞ്ഞു. ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നോട്ടപ്പുള്ളിയായതിനാല്‍ പാര്‍ട്ടിക്ക് അതീവ സുരക്ഷയൊരുക്കും. ദാവൂദിന്റെ വലംകൈയ്യായ ഛോട്ടാ ഷക്കീല്‍ ആണ് ആഘോഷങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

dawood-ibrahim2

ഛോട്ടാ ഷക്കീലും ദാവൂദും വര്‍ഷങ്ങളായി പാക്കിസ്ഥാനിലാണ് കഴിയുന്നത്. 1993ലെ ബോംബെ സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതിയാണ് ദാവൂദ്. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ സംരക്ഷണയില്‍ കഴിയുന്ന ഇയാളെ വിട്ടുനല്‍കാന്‍ പാക്കിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്നാണ് സര്‍ക്കാര്‍വാദം.

എന്നാല്‍, ദാവൂദിന്റെ താമസസ്ഥലം ഉള്‍പ്പെടെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി പാക്കിസ്ഥാന് തെളിവുകള്‍ കൈമാറിയിരുന്നു. മാത്രമല്ല, ദാവൂദിന്റെ ഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തി തെളിവായി നല്‍കി. എന്നാല്‍, പാക്കിസ്ഥാന്‍ ദാവൂദിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം എടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+