Get Updates
Get notified of breaking news, exclusive insights, and must-see stories!

2013 ല്‍ റോ‍ഡപകടങ്ങളില്‍ യുഎഇയില്‍ പൊലിഞ്ഞത് 63 കുരുന്നു ജീവനുകള്‍

അബുദാബി: സ്‌കൂള്‍ ബസിനുള്ളില്‍ മലയാളിയായ വിദ്യാര്‍ഥിനി മരിച്ചതുള്‍പ്പടെ കുട്ടികള്‍ മരിയ്ക്കുന്ന സംഭവങ്ങള്‍ ഒട്ടേറെയാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവയില്‍ പലതും വാഹനാപകടങ്ങളിലാണെന്നതാണ് മറ്റൊരു വസ്തുത. 2013 ലെ റോഡപകടങ്ങളിലെ മരണനിരക്ക് പുറത്ത് വിടുമ്പോള്‍ 63 കുട്ടികള്‍ക്കാണ് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്.

938 കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഡ്രൈവര്‍മാരുടെ അശ്രദ്ധയും അവഗണനയുമാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നതെന്ന് പൊലീസ്. ഒരു ഡ്രൈവറുടെ അശ്രദ്ധ പലപ്പോഴും മറ്റ് വാഹനങ്ങളെയും അപകടത്തിലാക്കുന്നു. സ്‌കൂള്‍ ബസുകള്‍ അപകടത്തിലാവുന്ന സംഭവങ്ങളും കുറവല്ല.

Abu Dhabi

അപകടങ്ങളില്‍ മരിച്ചവരില്‍ 28 പേരും ഒരു വയസിനും ഏഴ് വയസിനും ഇടയില്‍ പ്രായമുള്ള വളരെ ചെറിയ കുട്ടികളാണ്. 35 പേര്‍ എട്ടിനും 17 നും മധ്യേ പ്രായമുള്ളവരാണ്. കഴിഞ്ഞ വര്‍ഷം 651 പേരാണ് വാഹനാപകടങ്ങളില്‍ മരിച്ചത്. 7,743 പേര്‍ക്ക് വിവിധ അപകടങ്ങളിലായി പരിക്കേറ്റു.

ഇതില്‍ 75 ഓളം പരിക്കുകള്‍ ഗുരുതരമായിരുന്നു. ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലം ഉണ്ടായ അപകടങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം നടന്നതിലധികവുമെന്ന് പൊലീസ് പറയുന്നു. വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് മാതാപിതാക്കളും ശ്രദ്ധ ചെലുത്തണമെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+