റിപ്പബ്ലിക് ദിന പരിപാടികള്‍ അരങ്ങേറും
ദുബായ്: ഇന്ത്യയുടെ 67ാമത് റിപ്പബ്ലിക് ദിനഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അരങ്ങേറുമെന്ന് കോണ്‍സുലേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിക്കുന്നു.
26ന് കാലത്ത് 8 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ 11 മണിവരെ നീളും. കോണ്‍സലേറ്റിലും ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലുമായാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

കോണ്‍സുലേറ്റില്‍ കാലത്ത് 8 മണിക്ക് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് റിപ്പബ്ലിക് ദിന പരേഡും കള്‍ച്ചറല്‍ പ്രോഗ്രാമുകളും അരങ്ങേറും. പരിപാടിയുടെ ഭാഗമാകാന്‍ മുഴുവന്‍ ഇന്ത്യക്കാരെയും ക്ഷണിക്കുന്നതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.












Click it and Unblock the Notifications