Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ: റമദാനില്‍ 69 ഇന്ത്യന്‍ തടവുകാര്‍ ജയില്‍ മോചിതരാവും

അബുദാബി: റമദാന്‍ പ്രമാണിച്ച് കുറ്റവാളികളെ മോചിപ്പിക്കാനൊരുങ്ങി യുഎഇ. ഇതോടെ ഇന്ത്യക്കാരായ 69 തടവുകാര്‍ ജയില്‍മോചിതരാവും. യുഎഇയിലെ വിവിധ ജയിലുകളിലായി കഴിയുന്ന 1,010 തടവുകാര്‍ക്കാണ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷേക്ക് ഖലീഫ ബിന്‍ സയാദ് അല്‍ നഹ്യാന്‍ മാപ്പ് നല്‍കിയത്.

അല്‍വത്ത്ബ ജയിലില്‍ കഴിയുന്ന 69 തടവുകാരെ മോചിപ്പിക്കുമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസിയാണ് അറിയിച്ചത്. എന്നാല്‍ ഈ 69 പേരില്‍ ആരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ എംബസി കാത്തിരിക്കുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടിപി സീതാറാം അറിയിച്ചു. ആയിരത്തോളം ഇന്ത്യക്കാരാണ് യുഎഇയിലെ വിവിധ ജയിലുകളിലായി തടവുശിക്ഷ അനുഭവിക്കുന്നത്. ശിക്ഷാകാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവെച്ചവരെയാണ് പൊതുമാപ്പിന് പരിഗണിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തടവുകാര്‍ക്ക് പുതിയ ജീവിതം നല്‍കാനുള്ള പ്രസിഡന്റിന്റെ ശ്രമത്തിന്റെ ഭാഗമായാണ് തടവുകാരെ മാപ്പ് നല്‍കി മോചിപ്പിക്കാനുള്ള ശ്രമം. ഇതിനുള്ള നടപടികള്‍ അബുദാബി പ്രോസിക്യൂഷന്‍ നേരത്തെ ആംരംഭിച്ചിട്ടുണ്ട്.

jail

യുഎഇയിലെ ജയിലില്‍ കഴിയുന്നവര്‍ക്ക് സഹായവും പിന്തുണയുമായി ഓരോ ആഴ്ചയിലും ഇന്ത്യന്‍ എംബസി അധികൃതര്‍ സന്ദര്‍ശിക്കാറുണ്ടെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മില്‍ നിലവിലുള്ള കരാര്‍ പ്രകാരം യുഎഇയിലെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നവരെ ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2011ലായിരുന്നു കുറ്റവാളികളെ വെച്ചുമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ കരാറൊപ്പിട്ടത്. ആറ് മാസത്തിലധികമുള്ള ശിക്ഷാ കാലാവധി മാതൃരാജ്യത്ത് എവിടെ ചെലവഴിക്കണമെന്ന് തടവുകാര്‍ക്ക് തീരുമാനിക്കാമെന്ന് നേരത്തെ ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വിചാരണ നടക്കുന്ന കുറ്റവാളികള്‍ക്ക് ഈ ഇളവ് ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+