ജബല്‍ ജെയ്‌സില്‍ വാഹനാപകടം ഇന്ത്യക്കാര്‍ക്ക് പരുക്ക്
റാസല്‍ഖൈമ: അവധി ദിനം ചിലവഴിക്കാന്‍ യുഎഇ ലെ ഉയരം കൂടിയ കുന്നിന്‍ പാതകളിലൊന്നായ ജബല്‍ ജെയ്‌സിലേക്ക് യാത്ര പോയ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കുടുംബത്തിലെ ഏഴ് പേര്‍ക്ക് പരുക്ക് പറ്റി.
ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. കുന്നിന്‍ മുകളില്‍ നിന്നും മടങ്ങി വരവെ വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടമായതാണ് അപകടത്തിനു കാരണമെന്ന് റാഖ് ട്രാഫിക് പോലീസ് വ്യക്തമാക്കി. അപകടത്തില്‍പ്പെട്ടവരെ ഖലീഫ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഒരാളെ പിന്നീട് അബുദാബി ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെ കുറിച്ച് ട്രാഫിക് വിഭാഗം അന്യേഷണം ആരംഭിച്ചിട്ടുണ്ട്. യുഎഇ ലെ കാലാവസ്ഥ തണുപ്പിലേക്ക് മാറുമ്പോള്‍ ജബല്‍ ജെയ്‌സിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കും വര്‍ദ്ദിക്കാറുണ്ട്. എന്നാല്‍ ഏറെ അപകടം പതിയിരിക്കുന്ന വളവും തിരിവുകളും നിറഞ്ഞ പാതയിലെ ഡ്രൈവിംങ് ഏറെ ശ്രദ്ദയോടെ വേണമെന്ന് പോലീസ് എന്നും ഓര്‍മ്മിപ്പിക്കാറുണ്ട്.












Click it and Unblock the Notifications