അങ്ങ് 'ദുഫായില്' പോകാന്‍ നില്ക്കുകയാണോ... ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്ന്
ജോലി അന്വേഷിച്ച് ദുബായില്‍ പോവുക എന്നതിനേക്കാള്‍ ഏറ്റവും നല്ലത് ഒരു ജോലി കണ്ടെത്തിയിട്ട് പോവുക എന്നതാണ്
മലയാളികളുടെ 'സ്വര്‍ഗ്ഗം' ആണ് ഗള്‍ഫ് എന്നൊക്കെ ആണ് ആളുകള്‍ പറയാറുള്ളത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഹിച്ച പങ്ക് ചെറുതൊന്നും അല്ല. ജോലി തേടി ആയിരങ്ങള്‍ ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുകയാണ്.
പണ്ടൊക്കെ രണ്ടും കല്പിച്ചുള്ള ഒരു യാത്രയായിരുന്നു ഗള്‍ഫിലേക്ക്. ആദ്യകാലങ്ങളില്‍ കള്ളലോഞ്ച് കയറി അക്കരെ കടന്നവരായിരുന്നു ഭൂരിഭാഗം പേരും. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. എല്ലാ തയ്യാറെടുപ്പുകളോടും കൂടെയാണ് ആളുകളുടെ തൊഴിലന്വേഷണ യാത്രകള്‍. ഏറ്റവും ചുരുങ്ങിയത് പരിചയക്കാരായ ആളുകളുടെ തണലെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ കൂട്ടിനുണ്ടാവും.
ടാക്സ് രഹിത ശമ്പളം ആണ് ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ആകര്‍ഷണം. സുഖസൗകര്യങ്ങളുടെ കാര്യം എടുക്കുകയാണെങ്കില്‍ ഏവരും കൊതിക്കുക ദുബായിലേക്ക് പോകാനാണ്. ദുബായില്‍ ജോലിക്കായി പോകുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്...

ജോലി അന്വേഷിച്ചല്ല, കണ്ടെത്തി പോകണം
ജോലി തേടി ദുബായ് പോലുള്ള ഒരു രാജ്യത്തേക്ക് പോകുന്നത് എത്രത്തോളം സുരക്ഷിതം ആണെന്ന് പറയാന്‍ കഴിയില്ല. വിസിറ്റ് വിസയ്ക്ക് പോയാല്‍ അതിന്റെ കാലാവധി തീരുമ്പോള്‍ മടങ്ങിപ്പോരേണ്ടിവരും. ആദ്യം ജോലി കണ്ടെത്തൂ... എന്നിട്ട് വിമാനം കയറൂ.

ശമ്പളം വിലപേശിത്തന്നെ വാങ്ങണം
ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് ഏറെ അധികമുള്ള സ്ഥലമാണ് ദുബായ്. കിട്ടുന്ന ശമ്പളം വാങ്ങിക്കുക എന്നതല്ല, മികച്ച ശമ്പളം തന്നെ വിലപേശി സ്വന്തമാക്കണം(സ്വന്തം കഴിവും പ്രവൃത്തിപരിചയവും കൂടി ഓര്‍ത്തിട്ട് വേണം വിലപേശാന്‍ എന്ന് മാത്രം)

താമസിക്കാന്‍ ഒരു ഇടം
താമസച്ചെലവ് ഏറെയുള്ള നാടാണ് ദുബായ്. അതുകൊണ്ട് തന്നെ പലരും ഷാര്‍ജയില്‍ താമസിച്ച് ദുബായില്‍ ജോലി ചെയ്യുന്നവരാണ്. ദുബായില്‍ എത്തിയാല്‍ ജോലിസ്ഥലത്ത് എത്തിപ്പെടാന്‍ അധികം ബുദ്ധിമുട്ടില്ലാത്ത, വാടക കുറഞ്ഞ ഒരു താമസ സ്ഥലം തന്നെ കണ്ടെത്തണം. അല്ലെങ്കില്‍ കിട്ടുന്ന ടാക്സ് ഫ്രീ ശമ്പളത്തിന്റെ വലിയൊരു പങ്ക് താമസത്തിന് തന്നെ ചെലവാക്കേണ്ടി വരും.

രേഖകളെല്ലാം നോക്കിയിട്ട് വേണം താമസം തുടങ്ങാന്‍
റെസിഡന്‍ഷ്യല്‍ വിസ ഉണ്ടെങ്കിലേ നിങ്ങള്‍ക്ക് ദുബായില്‍ താമസ സ്ഥലം വാടകയ്ക്ക് എടുക്കാന്‍ പറ്റു. സുഹൃത്തുക്കളോടൊപ്പം താമസിക്കുന്ന കാര്യമല്ല പറയുന്നത്. സ്വന്തമായി വീട് വാടകയ്ക്കെടുക്കുമ്പോള് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗീകൃത ഏജന്റുമാരെ തന്നെ സമീപിക്കണം. അല്ലെങ്കില്‍ പറ്റിക്കപ്പെടാനുള്ള സാധ്യതകളുണ്ട്.

ചുറ്റിക്കറങ്ങാന്‍ പോകുമ്പോള്‍
പുതിയ രാജ്യത്ത് എത്തുമ്പോള്‍ അവിടെയെല്ലാം ചുറ്റിക്കറങ്ങാന്‍ കൊതി തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ടാക്സി വിളിച്ച് കറങ്ങാന്‍ പോയാല്‍ പോക്കറ്റ് കാലിയാവും. മെട്രോ ട്രെയിനോ ബസ്സോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചാല്‍ അധികം ചെലവാക്കാതെ തന്നെ നഗരപ്രദക്ഷിണം നടത്താം.

അവരുടെ സംസ്കാരത്തില്‍ മുങ്ങിനിവരൂ
ഗള്‍ഫ് രാജ്യങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ കര്‍ക്കശമായ ഇസ്ലാമിക നിയമങ്ങളാകും പലര്‍ക്കും ഓര്മ വരിക. എന്നാല്‍ ദുബായ് അങ്ങനെയേ അല്ല. എന്നിരുന്നാലും നാട്ടുകാരെ അപമാനിക്കാത്ത തരത്തിലുള്ള വസ്ത്രധാരണം നടത്തുന്നതാണ് നല്ലത്. 190 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുള്ള രാജ്യമാണ് ദുബായ് എന്ന് കൂടി ഓര്‍ക്കണം.

ഭക്ഷണം ശ്രദ്ധിക്കണേ...
സ്ഥിരമായി പുറത്ത് നിന്ന് ഭക്ഷണം കഴിക്കുക എന്നത് നിങ്ങളുടെ പോക്കറ്റ് കാലിയാക്കാനുള്ള പ്രധാന കാരണമായി മാറും. കിടിലന്‍ റസ്റ്റോറന്റുകളില്‍ കയറി ഭക്ഷണം കഴിക്കാന്‍ ആര്‍ക്കായാലും കൊതിയൊക്കെ തോന്നും. അത്തരം ഘട്ടങ്ങളില്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതാവും നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ വന്‍ ഓഫറില്‍ തന്നെ ഭക്ഷണവും കിട്ടാനിടയുണ്ട്.
-
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററില്‍ ജോലി വേണോ? ഇതാ സുവര്‍ണാവസരം വന്നെത്തി -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; 1000 ഓഫീസർ തസ്തികകളിലേക്ക് വിജ്ഞാപനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം











Click it and Unblock the Notifications