കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ ബസില്‍ നിന്ന് കാണാതായ കുട്ടിയെ അല്‍ വാദ പാലത്തില്‍ കണ്ടെത്തി

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: സ്‌കൂള്‍ ബസില്‍ നിന്ന് കാണാതായ ഏഴു വയസുകാരനെ അല്‍ വാദ പാലത്തില്‍ കണ്ടെത്തി. ബസ് എത്തുന്നതിന് മുന്‍പേ സ്‌കൂളില്‍ എത്താനുള്ള പരക്കം പാച്ചിലിലായിരുന്നത്രേ കുട്ടി. രാവിലെ സംശയാസ്പദമായ സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടിയെ പാലത്തില്‍ കണ്ടെത്തിയ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്.

തിരക്കേറിയ പാലത്തിലൂടെ ഒറ്റയ്ക്ക് സ്‌കൂള്‍ ബാഗുമായി പോകുന്ന കുട്ടിയെ കണ്ട് സംശയം തോന്നിയ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. നിരീക്ഷണ ക്യാമറയിലൂടെ കുട്ടിയെ ട്രേസ് ചെയ്ത പൊലീസ് അധികം വൈകാതെ തന്നെ കുട്ടിയുടെ അടുത്തെത്തി.

Sharjah

പൊലീസെത്തുമ്പോഴേയ്ക്കും വലിയ സ്‌കൂള്‍ ബാഗുമായി ധൃതിയില്‍ നടക്കുകയായിരുന്നു കുട്ടി. വാഹനങ്ങള്‍ ചീറിപ്പായുന്നതിനിടയില്‍ നിന്നും വളരെ സുരക്ഷിതമായ ഒരു സ്ഥലത്തേയ്ക്ക് കുട്ടിയ ആദ്യം മാറ്റുകയാണ് പൊലീസ് ചെയ്തത്.

തുടര്‍ന്ന് പേരും, വിലാസവും സ്‌കൂളും ഒക്കെ കുട്ടിയോട് ചോദിച്ച് മനസിലാക്കുകയായിരുന്നു പൊലീസ്. കഌസ് സമയത്തിന് മുന്‍പ് തന്നെ സ്‌കൂളില്‍ എത്താന്‍ വേണ്ടിയാണ് താന്‍ പാലത്തിലൂടെ യാത്ര ചെയ്തതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ സരുക്ഷയില്‍ കുടൂതല്‍ ശ്രദ്ധവേണമെന്ന് മാതാപിതാക്കളോടും സ്‌കൂള്‍ അധികൃതരോടും പൊലീസ് പറഞ്ഞു.

English summary
Sharjah Police sent out an alert and rushed patrols to Al Wahda bridge after security cameras spotted a 7-year-old boy walking on his own after missing his school bus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X