കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ 775 അനധികൃത താമസക്കാര്‍ അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: മതിയായ തൊഴില്‍ രേഖകളോ താമസ രേഖകളോ ഇല്ലാതെ ഷാര്‍ജയില്‍ കഴിഞ്ഞിരുന്ന 775 പേരെ അറസ്റ്റ് ചെയ്തു . എമിറേറ്റില്‍ എത്തുകയും സ്‌പോണ്‍സര്‍മാരില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തവരാണ് പിടിയിലാവരില്‍ ഏറെയും . അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് വേണ്ടി പൊലീസ് നടത്തിയ ക്യാംപയിനിലാണ് ഇത്രയും അധികം പേര്‍ അറസ്റ്റിലായത് .

അറസ്റ്റിലായവരില്‍ ഏറിയ പങ്കും ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുള്ളതായി സൂചന . പണമിടപാടുകള്‍, ഭിക്ഷയെടുക്കല്‍, ഗുണ്ടായിസം എന്നിങ്ങനെ പല ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തി ജീവിയ്ക്കുകയായിരുന്നു പിടിയിലായവര്‍ .

Sharjah

നവംബറില്‍ മാത്രമാണ് ഇത്രയും അനധികൃത താമസക്കാരെ പിടികൂടാന്‍ പൊലീസിന് സാധിച്ചത് . ക്യാംപയിനില്‍ ജനപങ്കാളിത്തം ഉണ്ടെന്നും അതിനാല്‍ തന്നെ ക്യാംപയിന്‍ തുടരുമെന്നും ഷാര്‍ജ പൊലീസ് മേധാവി അറിയിച്ചു . പിടിയിലായവരില്‍ അധികവും ഒറ്റപ്പെട്ട കെട്ടിടങ്ങള്‍, ഒഴിഞ്ഞ ലേബര്‍ ക്യാമ്പുകള്‍, നിര്‍മ്മാണത്തിലിരിയ്ക്കുന്ന കെട്ടിടങ്ങള്‍ എന്നിവയില്‍ താമസിയ്ക്കുകയായിരുന്നു .

English summary
775 illegal residents arrested in Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X