ഷാര്‍ജ: റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച് ഇന്ത്യക്കാരിയായ 8വയസുകാരി മരിച്ചു,
ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരിയായ വിദ്യാര്‍ഥിനിയ്ക്ക് ദാരുണ അന്ത്യം. അമ്മയ്ക്കും സഹോദരനുമൊപ്പം റോഡ് മുറിച്ച് കടക്കവെയാണ് എട്ടുവയസുകാരിയായ കാവ്യ റാവു വാഹനമിടിച്ച് മരിച്ചത്. വെക്കേഷന്‍ ആയതിനാല്‍ കുടുംബത്തിനൊപ്പം മെഗാ മാളില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.
കാവ്യയും കുടുംബവും റോഡ് മുറിച്ച് കടക്കവെ വേഗത്തില്‍ വരികയായിരുന്ന ടാക്‌സി കാവ്യയെ ഇടിച്ചിടുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.ഹൈദരാബാദ് സ്വദേശികളാണ് കാവ്യയും കുടുംബവും.

ശങ്കര്‍ റാവു, ഉഷ എന്നിവരുടെ മകളാണ് കാവ്യ. സിദ്ധി വിനായക റാവു ഏക സഹോദരനാണ്. ഏഷ്യക്കാരനായ ടാക്‌സി ഡ്രൈവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്.ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഷാര്‍ജയിലെ നാലാം തരം വിദ്യാര്‍ഥിനിയായിരുന്നു കാവ്യ.

ഒപ്പമുണ്ടായിരുന്ന മകളെ കണ്‍മുന്നില്‍ മരണം തട്ടിയെടുത്തതിന്റെ ഞെട്ടലില്‍ നിന്നും ഉഷ മോചിതയായിട്ടില്ല. ചേച്ചി എപ്പോള്‍ തിരികെ എത്തും എന്ന് ചോദിയ്ക്കുന്ന സിദ്ധി വിനായക് റാവുവും വേദനക്കാഴ്ചയാകുന്നു. അയല്‍ക്കാര്‍ക്കും ഏറെ പ്രിയങ്കരിയായിയരുന്നു കാവ്യ.












Click it and Unblock the Notifications